UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാമക്ഷേത്രം തർക്കസ്ഥാനത്തു തന്നെ സ്ഥാപിക്കും; ശബരിമലയിലേത് കോടതി ഇടപെടൽ അസാധ്യമായ വിഷയം: അമിത് ഷാ

ശബരിമലയിൽ ലിംഗവിവേചനത്തിന്റെ പ്രശ്നമില്ലെന്ന് അമിത് ഷാ പറഞ്ഞു.

അയോധ്യയിൽ രാമക്ഷേത്രം മറ്റൊരിടത്തും സ്ഥാപിക്കാനാകില്ലെന്നും ഇപ്പോൾ തർക്കത്തിലുള്ള അതേ സ്ഥലത്തു തന്നെ വേണമെന്നുമാണ് ബിജെപിയുടെ ആവശ്യമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. സുപ്രീംകോടതി തങ്ങളുടെ പരിഗണനയിലുള്ള കേസിൽ ദിവസവും വാദം കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിവസവും വാദം കേൾക്കാൻ തയ്യാറാകുകയാണെങ്കിൽ പത്തു ദിവസത്തിനകം തീർപ്പാക്കാനാകുമെന്നും ഷാ പറഞ്ഞു.

ജനുവരിയിൽ തന്നെ വാദം കേൾക്കൽ നടക്കുമെന്നതിൽ തനിക്ക് സംശയമില്ലെന്നും തീരുമാനം എന്തായാലും അത് എത്രയും പെട്ടെന്ന് എടുക്കുകയാണ് കോടതി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മാത്രമല്ല രാജ്യം മുഴുവൻ ഇതാഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അയോധ്യയിൽ ഒരു വൻ രാമക്ഷേത്രം പണിയണമെന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.

അയോധ്യ കേസ് വേഗത്തിൽ വാദം കേൾക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഹരജി സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിവനെതിരായ അപ്പീലുകളിൽ ജനുവരിയിൽ വാദം കേൾക്കാനും കോടതി നിശ്ചയിച്ചിട്ടുണ്ട്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമാണം വിഷയമാക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി.

ശബരിമലയിലേത് വിശ്വാസത്തിന്റെ പ്രശ്നം

ശബരിമലയിൽ ലിംഗവിവേചനത്തിന്റെ പ്രശ്നമില്ലെന്ന് അമിത് ഷാ പറഞ്ഞു. ശബരിമലയിലേത് വിശ്വാസത്തിന്റെ പ്രശ്നമാണ്. കോടതിയുടെ തീരുമാനം സാധ്യമല്ലാത്ത ഇത്തരം നിരവധി വിഷയങ്ങളുണ്ടെന്നും അമിത് ഷാ വിശദീകരിച്ചു. ഇത്തരം വിഷയങ്ങൾ ജനങ്ങളുടെ തീരുമാനത്തിന് വിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍