UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളില്‍ പോളിങ്ങ് ഓഫിസര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; പ്രതിഷേധം ശക്തമാകുന്നു

റോയിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റി ഭരണകൂടം കയ്യൊഴിയാന്‍ ശ്രമിക്കുകയാണെന്ന ആരോപിച്ച പ്രതിഷേധക്കാര്‍ വോട്ടെണ്ണല്‍ പരിശീലന പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞടുപ്പ് ജോലിക്കിടെ കാണാതായ പോളിങ്ങ് ഒാഫിസര്‍ രാജ്കുമാര്‍ റോയ് (42)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ഇത്ഹാര്‍ സോനാപൂര്‍ പ്രൈമറി സ്‌കൂള്‍ ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫിസറായിരിക്കെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ കാണാതാവുകയായിരുന്നു. റോയിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നല്‍കി കാത്തിരിക്കുന്നതിനിടെ ചൊവാഴച വൈകീട്ടോടെ ഇദ്ദേഹത്തിന്റെ മൃതദേഹം സമീപത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

അതേസമയം റോയിയുടെ മരണം ആത്മത്യയാണെന്ന പോലിസ് നിലപാടാണ് കടുത്ത പ്രതിഷേധത്തിന് ഇരയാക്കിയത്. സംഭവം കൊലപാതകമാണെന്ന ആരോപിച്ച റോയിയുടെ സഹപ്രവര്‍ത്തകരായ പോളിങ്ങ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാവിലെ ഖരി മേഖലയില്‍ ദേശീയ പാത ഉപരോധിച്ചു.

റോയിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റി ഭരണകൂടം കയ്യൊഴിയാന്‍ ശ്രമിക്കുകയാണെന്ന ആരോപിച്ച പ്രതിഷേധക്കാര്‍ വോട്ടെണ്ണല്‍ പരിശീലന പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാന്‍ റോയ് 20 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിയിരുന്നോ എന്നും അവര്‍ ചോദിക്കുന്നു. ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി റോയിയുടേത് കൊലപാതകമാണെന്ന പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തമായതോടെ കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിഐഡി വിഭാഗത്തിന് കൈമാറി. റോയി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് അജ്ഞാത വ്യക്തിയെ രാധികാപൂര്‍ എക്‌സപ്രസ് ഡ്രൈവര്‍ കണ്ടിരുന്നതായും സിഐഡി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ വിഷത്തില്‍ പ്രതികരിക്കാനാവു എന്നാണ് എസ്പിയുടെ നിലപാട്.

തിങ്കളാഴ്ച രാത്രി 7.30ഓടെ റോയ് ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും അസാധാരണമായി യായൊന്നും പ്രകടിപ്പിച്ചില്ലെന്ന് കുടുംബാഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് റോയിയെ ഫോണില്‍ കിട്ടാതായതോടെ ആന്നേദിവസം തന്നെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പ് ജോലിക്കിടെ റോയിയെ കാണാതായതോടെ സമീപത്തെ ബുത്തിലെ പ്രിസൈഡിങ്ങ് ഓഫിസറെത്തിയാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. കരണ്‍ദിഗി റാഹത്ത്പൂര്‍ ഹൈ മദ്രസയില്‍ അധ്യാപകനാണ് രാജ് കുമാര്‍ റോയ്. അര്‍പിതയാണ് ഭാര്യ പ്രിഥ്യുഷ് , സിര്‍ജ എന്നിവര്‍ മക്കളാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍