UPDATES

കായികം

കിങ്സ്റ്റണ്‍ ടെസ്റ്റ്; ഇന്ത്യ വിജയത്തിലേക്ക്‌

Avatar

അഴിമുഖം പ്രതിനിധി

കിങ്സ്റ്റണ്‍ ടെസ്റ്റില്‍ വിജയത്തിനും ഇന്ത്യക്കും ഇടയില്‍ തടസ്സമായി നില്‍ക്കുന്നത് കാലാവസ്ഥ മാത്രം. നാലാം ദിവസം ഇന്ത്യ കുറിച്ച റണ്‍സ് ലീഡിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 48 റണ്‍സ് എടുക്കുമ്പോഴേക്കും നാല് വിക്കറ്റ് നഷ്ടമായി. മഴ കാരണം നാലാം ദിവസം 15.5 ഓവറുകള്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്.

ആദ്യ ഇന്നിംഗ്‌സിന്റെ തനിയാവര്‍ത്തനം എന്ന പോലെ മൂന്നാം ഓവറില്‍ തന്നെ വിന്‍ഡീസിന്റെ ആദ്യ വിക്കറ്റ് നഷ്ടമായി. ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ രാജേന്ദ്ര ചന്ദ്രിക ക്ലീന്‍ ബൗള്‍ഡാകുമ്പോള്‍ ഒരു റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നീട് ബ്രാത്തവെയ്റ്റ് മിശ്രയുടെ പന്തില്‍ സ്‌കോര്‍ 41ല്‍ നില്‍ക്കുമ്പോള്‍ പുറത്തായി. ഏറെ താമസിക്കാതെ സാമുവല്‍സും ബ്രാവോയും പുറത്തായതോടെ വിന്‍ഡീസിനെ രക്ഷിച്ച് മഴയെത്തി. ഷമി രണ്ട് വിക്കറ്റും മിശ്രയും ഇഷാന്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗസ് സ്‌കോറായ 196ന് എതിരെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 500 റണ്‍സ് എടുത്തിരുന്നു. ലോകേഷ് രാഹുലിന്റയും അജിന്‍ക്യ രഹാനെയുടെയും സെഞ്ച്വറുിയുടെയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍