UPDATES

കായികം

കിങ്‌സ്റ്റണ്‍ ടെസ്റ്റ്; ഇന്ത്യ ശക്തമായ നിലയിലേക്ക്‌

Avatar

അഴിമുഖം പ്രതിനിധി

ആദ്യ ടെസ്റ്റിന്റെ തനിയാവര്‍ത്തനമായി കിങ്സ്റ്റണും മാറുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 196നെതിരെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍ ലോകേഷ് രാഹുല്‍ നേടിയ സെഞ്ച്വറിയുടെ(158) കരുത്തില്‍ ഇന്ത്യക്കിപ്പോള്‍ 196 റണ്‍സ് ലീഡായി. 42 റണ്‍സുമായി രഹാനെയും 17 റണ്‍സോടെ സാഹയുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡിസിന് തൊട്ടതെല്ലാം പിഴച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോറായ 196ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെല്ലാം പവലിയനിലെത്തി. ഏഴു റണ്‍സിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി ആക്രമണം ആരംഭിച്ചത് ഇഷാന്ത് ശര്‍മ്മയാണ്. പിന്നീട് കഴിഞ്ഞ കളിയിലെ താരം അശ്വിന്‍ അഞ്ച് വിക്കറ്റ് ഈ കളിയിലും നേടി വിന്‍ഡീസിന്റെ നടുവൊടിച്ചു. 62 റണ്‍സ് നേടിയ ജെറമിയന്‍ ബ്ലാക്ക്‌വുഡ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ അല്പമെങ്കിലും ചെറുത്തുനിന്നത്.

ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാനെ വേഗം നഷ്ടമായി. എന്നാല്‍ പിന്നീട് വന്ന പൂജാരയും കോഹ്ലിയും രാഹുലിന് ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ ശക്തമായ നിലയിലേക്കെത്തി. പൂജാര റണ്‍ ഔട്ട് ആയപ്പോള്‍ അവസാന സെഷനില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കോഹ്ലി പുറത്തായത്. വീന്‍ഡീസിനായി റോസ്റ്റണ്‍ ചാസ് രണ്ട് വിക്കറ്റ് വീഴ്ത്തി. പരമാവധി സ്‌കോര്‍ കണ്ടെത്തി രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കാനാകും ഇനി ഇന്ത്യയുടെ ശ്രമം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍