UPDATES

വായിച്ചോ‌

കേരളത്തിൽ മൺസൂൺ ജൂൺ 6ന് എത്തും

സാധാരണഗതിയിൽ ജൂൺ 1നാണ് മൺസൂൺ എത്തേണ്ടത്.

ഇന്ത്യൻ മെറ്റീറോളജിക്കൽ ഡിപ്പാർട്ട്മെന്റ് പറയുന്നതു പ്രകാരം മൺസൂൺ കേരളതീരങ്ങളിലേക്ക് എത്തുക ജൂൺ ആറാം തിയ്യതിയോടു കൂടിയാണ്. സാധാരണഗതിയിൽ ജൂൺ 1നാണ് മൺസൂൺ എത്തേണ്ടത്. നാലുമാസം (ജൂൺ മുതൽ സെപ്തംബർ വരെ) നീണ്ടു നിൽക്കുന്ന മൺസൂൺ സീസണ് തുടക്കം കുറിക്കാറുള്ളത് ജൂൺ തുടക്കം മുതലാണ്. ഈ മണ്‍സൂൺ സീസണാണ് രാജ്യത്തിന്റെ ആകെ മഴവീഴ്ചയിൽ 70 ശതമാനവും സമ്മാനിക്കുന്നത്.

മൺസൂണിന്റെ തുടക്കം പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. മെയ് 10നു ശേഷം വരുന്ന മഴയുടെ സ്വഭാവവും കാറ്റിന്റെ ഗതിയും ചൂടിന്റെ അളവുമെല്ലാം മൺസൂണിന്റെ വരവ് ഗണിക്കുന്നതിന് പരിഗണിക്കും. വേണ്ട ലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ പ്രഖ്യാപനം വൈകും. ആന്‍ഡമാൻ-നിക്കോബാർ ദ്വീപുകളിൽ‌ മെയ് 15നും 20നും ഇടയിലാണ് മൺസൂൺ മഴവീഴ്ചയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. മെയ് അവസാനത്തോടെ കേരളത്തിൽ മൺസൂണിന്റെ ലക്ഷണങ്ങൾ കാണുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തലയെടുപ്പോടുകൂടി അയ്യനെ വിളിച്ചുകൊണ്ടുള്ള ആ മാസ് എന്‍ട്രി; തകര്‍ന്നത് പ്രതാപന്‍റെ സ്വപ്നങ്ങളാണ്

ഈ ലക്ഷണങ്ങൾ അവ്യക്തമായാൽ മൺസൂൺ പ്രഖ്യാപനവും വൈകും. മൺസൂൺ പ്രഖ്യാപനം വൈകുന്നു എന്നതിനർഥം മൺസൂണിന്റെ വരവ് വൈകാനുള്ള സാധ്യതയുണ്ട് എന്നുകൂടിയാണ്. കേരളതീരത്ത് മഴയെത്തി കുറച്ചുനാളുകൾക്കുള്ളിൽ ദക്ഷിണേന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും മഴ എത്തുന്നു. മൺസൂണിന്റെ തുടക്കം വൈകുന്നു എന്നതിന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള മൺസൂൺ വരവ് വൈകുന്നു എന്നും അർത്ഥമില്ല.

കേരളത്തിൽ മൺസൂൺ എത്തിയതിനു ശേഷം അതിന്റെ വടക്കുഭാഗത്തേക്കുള്ള നീക്കം ചില പ്രാദേശിക കാലാവസ്ഥാ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുന്നത്. ചിലയിടങ്ങളിലെ ന്യൂനമർദ്ദവും മറ്റും ഇതിനെ ബാധിക്കും. മൺസൂണിന്റെ തുടക്കം വൈകിയെന്നാലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ സമയത്തിനു തന്നെ മഴ ലഭിക്കാനാണ് സാധ്യത.

കൂടുതൽ വായിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍