UPDATES

ട്രെന്‍ഡിങ്ങ്

നിസ്സഹകരണമില്ല, മൗനാചരണം മാത്രം; ജോലി ചെയ്യാറുണ്ടെന്ന് ഡെൽഹി ഐഎഎസ് ഉദ്യോഗസ്ഥർ

തങ്ങൾക്കെതിരായ എല്ലാ ആരോപണങ്ങളും ഉദ്യോഗസ്ഥർ നിഷേധിച്ചു.

ദില്ലി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാള്‍ തുടരുന്ന സമരത്തിനെതിരെ ചട്ടങ്ങൾ ലംഘിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം വിളിച്ചു. ഐഎസ്എസ് അസ്സോസിയേഷനാണ് അസാധാരണമായ ഈ നീക്കം നടത്തിയത്.

തങ്ങൾ സാധാരണ പോലെ ജോലികൾ ചെയ്യുന്നുണ്ടെന്നും അവധിദിനങ്ങളിൽ പോലും ജോലിക്ക് വരാറുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തങ്ങൾക്കെതിരായ എല്ലാ ആരോപണങ്ങളും ഉദ്യോഗസ്ഥർ നിഷേധിച്ചു.

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി തങ്ങൾ ഇരയാക്കപ്പെടുകയാണെന്ന് ഐഎഎസ് അസോസിയേഷൻ പറഞ്ഞു. ചീഫ് സെക്രട്ടറി അൻശു പ്രകാശിന് സംഭവിച്ചത് തങ്ങളിൽ ആർക്കു വേണമെങ്കിലും സംഭവിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

അൻശു പ്രകാശിനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എല്ലാ ദിവസവും തങ്ങൾ അഞ്ച് മിനിറ്റു നേരം മൗനമാചരിക്കാറുണ്ടെന്നും ശേഷം എല്ലാ ദിവസത്തെയും പോലെ ജോലി ചെയ്യാറുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘടന അവകാശപ്പെട്ടു.

ഉദ്യോഗസ്ഥർ സർക്കാർ പദ്ധതികൾ വൈകിക്കാൻ ജോലി ചെയ്യാതിരിക്കുകയാണെന്നും ഇതിന് കേന്ദ്ര സർക്കാരിന്റെയും ഗവർണറുടെയും ഒത്താശയുണ്ടെന്നുമാണ് കെജ്രിവാളും മന്ത്രിമാരും ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍