UPDATES

മൂന്നുമാസം നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ രണ്ടുദിവസം കൂടി നീണ്ടാല്‍ എന്താണ് കുഴപ്പം?: സുപ്രീംകോടതിയോട് ഉദിത് രാജ്

തെരഞ്ഞെടുപ്പു ഫലം രണ്ടുദിവസം വൈകിയാൽ ഒന്നും സംഭവിക്കാനില്ലെന്ന് ഉദ്ത് രാജ് ചൂണ്ടിക്കാട്ടി.

വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനോട് സുപ്രീംകോടതിക്കുള്ള വിയോജിപ്പിന്റെ കാരണമെന്തെന്ന് ചോദ്യമുന്നയിച്ചതിനു പിന്നാലെ തന്റെ വാദം വിശദീകരിച്ച് കോൺഗ്രസ്സ് നേതാവ് ഉദിത് രാജ് രംഗത്ത്. മൂന്ന് മാസം നീണ്ടു നിൽക്കുന്ന, രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങളെയെല്ലാം സ്തംഭിപ്പിക്കുന്ന പ്രവർത്തനമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ഇതോടൊപ്പം ഒരു രണ്ടുദിവസം കൂടി വൈകുന്നത് അത്ര വലിയ പ്രശ്നമാണോയെന്ന് ഉദിത് രാജ് ചോദിച്ചു. താൻ കോടതിക്കെതിരെ ആരോപണമുന്നയിക്കുകയല്ലെന്നും തന്റെ ആശങ്ക പങ്കുവെക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പു ഫലം രണ്ടുദിവസം വൈകിയാൽ ഒന്നും സംഭവിക്കാനില്ലെന്ന് ഉദ്ത് രാജ് ചൂണ്ടിക്കാട്ടി. എല്ലാക്കാര്യത്തിലും സുപ്രീംകോടതി ശരിയാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിക്കും എന്ന വാദമുന്നയിച്ചാണ് 22 പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സുപ്രീംകോടതി തള്ളിയത്.

ഈയിടെയാണ് ഡൽഹിയിൽ നിന്നുള്ള പാർലമെന്റംഗമായ ഉദ്ത് രാജ് എൻഡിഎ വിട്ട് കോൺഗ്രസ്സിൽ ചേര്‍ന്നത്. ബിജെപി ദളിത് വിരുദ്ധ പാർട്ടിയാണെന്ന് പറഞ്ഞാണ് ഉദ്ത് രാജ് കോൺഗ്രസ്സിൽ ചേര്‍ന്നത്. ദളിതരെ നേതാവായി കാണാൻ ബിജെപി ആഗ്രഹിക്കുന്നില്ല. അവർ വോട്ടുബാങ്കായി നിലനിന്നാൽ മാത്രം മതി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ദളിത് സ്ഥാനാർത്ഥികളുടെ എണ്ണം 52% കുറച്ചു ബിജെപിയെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി,

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍