UPDATES

ഹിമാലയത്തിലെ കൊടുംതണുപ്പിൽ നിന്ന് ഘോരവനത്തിലേക്ക്: അടുത്ത സുഹൃത്തുക്കൾക്കു പോലുമറിയാത്ത ആ രഹസ്യം വെളിപ്പെടുത്തി നരേന്ദ്രമോദി

പലരും എന്നോട് ചോദിക്കും: “നിങ്ങൾ ആരെക്കാണാനാണ് പോകുന്നത്?” ഞാൻ പറയും: “मैं मुझसे मिलने जा रहा हूं।”

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹ്യൂമൻസ് ഓഫ് ബോംബെ പേജ് നടത്തിയ ദീർഘസംഭാഷണത്തിന്റെ ഏറ്റവും പുതിയ ഭാഗം പുറത്തുവന്നു. നേരത്തെ താൻ കൗമാരകാലത്ത് ഹിമാലയത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ചാണ് പറഞ്ഞിരുന്നത്. ഹിമാലയത്തിൽ നിന്നും തിരിച്ചെത്തിയ ശേഷം ചെയ്ത കാര്യങ്ങളാണ് ആത്മഭാഷണത്തിന്റെ പുതിയ ലക്കത്തിൽ മോദി പറയുന്നത്.

ഹിമാലയത്തിൽ നിന്നും ഞാൻ തിരിച്ചുവന്നത് ഉറച്ച ബോധ്യങ്ങളോടെയാണ്. മറ്റുള്ളവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കണം. തിരിച്ചെത്തി കുറച്ചുനാളുകൾക്കു ശേഷം ഞാൻ അഹ്മദാബാദിലേക്ക് പോയി. ഒരു വലിയ നഗരത്തിൽ‌ ഞാനാദ്യമായിരുന്നു. ജീവിതത്തിന്റെ ഈ ഘട്ടം വളരെ വ്യത്യസ്തമായിരുന്നു. എന്റെ അമ്മാവന്റെ കാന്റീനിൽ ഇടയ്ക്കെല്ലാം അദ്ദേഹത്തെ സഹായിച്ച് ഞാൻ കഴിഞ്ഞുകൂടി.

ക്രമേണ ഞാൻ ഒരു മുഴുവൻസമയ ആർഎസ്എസ് പ്രചാരക് ആയി മാറി. അവിടെയെനിക്ക് ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർക്കൊപ്പം ജീവിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞു. ആർ‌എസ്എസ് ഓഫീസ് വൃത്തിയാക്കൽ, പാത്രങ്ങൾ കഴുകൽ, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ ജോലികളെല്ലാം ചെയ്ത് ജീവിച്ചു. തിരക്കേറിയതും കാർക്കശ്യമുള്ളതുമായ ജീവിതശൈലിയിലേക്കെത്തി. ഇതിനെല്ലാമിടയിലും ഹിമാലയത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ പാഴാകാതിരിക്കാൻ ഞാൻ തീരുമാനമെടുത്തിരുന്നു. അവിടെ നിന്ന് ഞാൻ നേടിയ മാനസിക സ്വാസ്ഥ്യത്തെ ഇല്ലാതാക്കുന്നതാകരുത് യാതൊന്നുമെന്ന് തീരുമാനിച്ചു. എല്ലാ വർഷവും കുറച്ചുനേരം ഉള്ളിലേക്ക് നോക്കുവാൻ‌ സമയം കണ്ടെത്തണമെന്ന് ഞാൻ തീരുമാനിച്ചു. ജീവിതത്തിന്റെ സംതുലനം സാധ്യമാക്കുന്നതിനുള്ള എന്റെ രീതിയായിരുന്നു അത്.

എന്റെ അടുപ്പക്കാരിൽ അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ദീപാവലിയോടനുബന്ധിച്ച് അഞ്ച് ദിവസം ഞാൻ കാട്ടിലേക്ക് പോകുമായിരുന്നു. അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണം കൈയിലെടുത്താണ് പോകുക. അവിടെ റേഡിയോയോ പത്രങ്ങളോ ഉണ്ടാകില്ല. അക്കാലത്ത് ഇന്റർനെറ്റും ടിവിയും ഇല്ല. അന്നത്തെ ഏകാന്തധ്യാനങ്ങളിൽ നിന്നും ലഭിച്ച കരുത്താണ് ഇന്നും ജീവിതത്തെ നേരിടുന്നതിന് എന്നെ പ്രാപ്തനാക്കുന്നത്. പലരും എന്നോട് ചോദിക്കും: “നിങ്ങൾ ആരെക്കാണാനാണ് പോകുന്നത്?” ഞാൻ പറയും: “मैं मुझसे मिलने जा रहा हूं।” (ഞാൻ എന്നെത്തിരഞ്ഞു പോകുന്നു.)

ഇക്കാരണങ്ങളാലാണ് ഞാനെന്റെ യുവ സുഹൃത്തുക്കളോട് പറയാറുള്ളത്, തിരക്കേറിയ ജീവിതത്തിനിടയിൽ ഒരൽപം ഇടവേളയെടുക്കൂ. വിചാരങ്ങളിലേർപ്പെടൂ. അകത്തേക്ക് നോക്കൂ. അത് നിങ്ങളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിത്തീർക്കും.

ഹിമാലയത്തില്‍ 3 മണിക്ക്‌ ഉണരും; കൊടുംതണുപ്പിൽ കുളിക്കും: തന്റെ പൂര്‍വ്വകാല ജീവിതം വിവരിച്ച് പ്രധാനമന്ത്രി

മേരാ പ്യാരാ കൈലാസ വാസിയോം: ട്രോളില്‍ മുങ്ങി മോദിയുടെ ഹിമാലയ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍