UPDATES

ട്രെന്‍ഡിങ്ങ്

‘ഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി’: ശ്യാമപ്രസാദ് മുഖർജിയുടെ പ്രത്യയശാസ്ത്രം വിജയം കാണുമ്പോൾ

1947ൽ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജമ്മു കശ്മീരിനെ സംബന്ധിച്ച തീവ്രവലത് നിലപാടുകൾക്ക് പ്രത്യശാസ്ത്രരൂപം കൈവന്നിരുന്നു.

ദേശീയൈക്യത്തിന് വിരുദ്ധമാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുകയെന്ന ആശയമെന്ന അഭിപ്രായം കോൺഗ്രസ്സിലുള്ള കാലം മുതൽക്കേ ശ്യാമപ്രസാദ് മുഖർജി ശക്തമായി ഉന്നയിച്ചു വന്നിരുന്നതാണ്. പാർലമെന്റിൽ കോൺഗ്രസ്സിനുള്ളില്‍ നിന്നു തന്നെ അദ്ദേഹം തന്റെ പ്രതിവാദങ്ങളുന്നയിച്ചു. കശ്മീരിന് സ്വന്തമായി പതാകയും പ്രധാനമന്ത്രിയുമുണ്ടായി. ഇതര സംസ്ഥാനങ്ങൾക്കില്ലാത്ത അധികാരാവകാശങ്ങൾ വന്നു. ഒരു രാജ്യത്തിന്കത്ത് രണ്ട് പ്രധാനമന്ത്രിമാരും രണ്ട് പതാകയും രണ്ട് ഭരണഘടനയും മുമ്പോട്ടു പോകില്ല എന്നദ്ദേഹം വാദിച്ചു.

1953ൽ ശ്യാമപ്രസാദ് മുഖർജി നേരിട്ട് സമരമുഖത്തേക്ക് ഇറങ്ങുകയും ചെയ്തു. കശ്മീരിലേക്ക് ഇതര സംസ്ഥാനക്കാർക്ക് കടക്കണമെങ്കിൽ പെർമിറ്റ് സംവിധാനം ഏർപ്പാടാക്കിയിരുന്നു. പെർമിറ്റില്ലാതെ നിയമവിരുദ്ധമായി കശ്മീരിലേക്ക് കടക്കവെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനു പിന്നാലെയുണ്ടായ മുഖർജിയുടെ മരണം സംബന്ധിച്ച് ദുരൂഹതകൾ നിലനിൽക്കുന്നതായി ആരോപണമുണ്ട്. നെഹ്റുവും ഷെയ്ഖ് അബ്ദുള്ളയും തമ്മിലുള്ള കൂട്ടുകെട്ടാണ് മുഖർജിയുടെ മരണത്തിനു കാരണമെന്ന് ചില ബിജെപി നേതാക്കൾ ആരോപിക്കാറുണ്ടെങ്കിലും അത്തരമൊരാരോപണം സംഘപരിവാർ ഔദ്യോഗികമായി ഉന്നയിക്കാറില്ല.

1947ൽ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജമ്മു കശ്മീരിനെ സംബന്ധിച്ച തീവ്രവലത് നിലപാടുകൾക്ക് പ്രത്യശാസ്ത്രരൂപം കൈവന്നിരുന്നു. ജമ്മു കശ്മീർ ഇന്ത്യൻ യൂണിയനോട് അത്രകണ്ട് അടുത്തിട്ടില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ ആദ്യത്തെ പ്രതിപക്ഷ കക്ഷി കൂടിയായ ജമ്മു പ്രജാ പരിഷത്തിനുണ്ടായിരുന്നത്. ശ്യാമപ്രസാദ് മുഖർജി കശ്മീരിൽ അനധികൃതമായി കടന്നുള്ള സമരം നടത്തവെ പ്രജാ പരിഷത്തും ഹിന്ദുമഹാസഭയും അതിന് പിന്തുണ നൽകി.

നാഷണൽ കോൺഫറൻസും അതിന്റെ തലവൻ ഷെയ്ഖ് അബ്ദുള്ളയുമാണ് കശ്മീരിനെ ഇന്ത്യയുമായി കൂടുതൽ ഘടിപ്പിക്കുന്നതിന് തടസ്സം നിൽക്കുന്നതെന്ന് പ്രജാ പരിഷത്ത് ആരോപിച്ചു. ജനാധിപത്യ സംവിധാനങ്ങളെ മൊത്തം തകർത്താണ് ഇത് നടപ്പാക്കുന്നതെന്നും അവർ കരുതി. 1951ലെ തെരഞ്ഞെടുപ്പിൽ ജമ്മുവിൽ തങ്ങളുടെ 13 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയത് പ്രജാ പരിഷത്തിനെ കൂടുതൽ രോഷാകുലരാക്കി. തെരഞ്ഞെടുപ്പ് മൊത്തം ബഹിഷ്കരിച്ചാണ് അവർ ഇതിനോട് പ്രതികരിച്ചത്.

ഇതേ കാലയളവിലാണ് ‘ഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി’ എന്ന മുദ്രാവാക്യം ഇവരുയർത്തിയത്. ഇതേ മുദ്രാവാക്യം തന്നെയാണ് ഇപ്പോൾ ബിജെപിയുടെയും മറ്റ് സംഘപരിവാർ സംഘടനകളുടെയും നേതാക്കൾ ഇപ്പോൾ ഉയർത്തിക്കൊണ്ടിരിക്കുന്നത്.

 

കാശ്മീർ: പ്രതിപക്ഷത്തെ ഞെട്ടിച്ച് അമിത് ഷായുടെ തന്ത്രം, കൃത്യമായ ആസൂത്രണം, കേന്ദ്ര മന്ത്രിമാർ പോലും അറിഞ്ഞത് അവസാന നിമിഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍