UPDATES

ട്രെന്‍ഡിങ്ങ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യമുണ്ടായാല്‍ കര്‍ണാടകയില്‍ ബിജെപിക്ക് എന്ത് സംഭവിക്കും?

ബിജെപിക്കെതിരെ രണ്ട് ബദ്ധവൈരികള്‍ സഖ്യത്തിലായ യുപിയിലേതിന് സമാനമായ സാഹചര്യമാണ് കര്‍ണാടകയിലും ഉരുത്തിരിയുന്നത്.

കര്‍ണാടക രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ജനത ദള്‍ എസ് സഖ്യം. ലോക്‌സഭ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നാണ് ഇരു പാര്‍ട്ടികളും പറയുന്നത്. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ടാല്‍ എന്ത് സംഭവിക്കും എന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പരിശോധിക്കുന്നത്. കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും വോട്ടുകള്‍ ചേര്‍ന്നാല്‍ ബിജെപിയെ 68 സീറ്റില്‍ ഒതുക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുമ്പ് ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നു. സഖ്യത്തിന് 156 സീറ്റുകള്‍ വരെ കിട്ടുമായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം തുടര്‍ന്നാല്‍ ബിജെപി ആകെയുള്ള 28 സീറ്റുകളില്‍ ആറെണ്ണത്തില്‍ ഒതുങ്ങുമെന്നാണ് അനുമാനം. 2014ല്‍ 17 സീറ്റാണ് കര്‍ണാടകയില്‍ ബിജെപി നേടിയത്. ബാഗല്‍കോട്ടെ, ഹാവേരി, ധാര്‍വാദ്, ഉഡുപ്പി-ചിക്കമഗലൂരു, ദക്ഷിണ കന്നഡ, ബാംഗ്ലൂര്‍ സൗത്ത് – ഈ സീറ്റുകള്‍ മാത്രമേ ബിജെപിക്ക് കിട്ടൂ എന്നാണ് പറയുന്നത്. അതായത് തീരദേശ മേഖലയില്‍ രണ്ടെണ്ണം, ബംഗളൂരുവില്‍ ഒന്ന്, മുംബയ് കര്‍ണാടകയില്‍ മൂന്ന് എന്നിങ്ങനെ. ഹൈദരാബാദ് കര്‍ണാടകയിലും തെക്കന്‍ കര്‍ണാടകയിലും ഒരൊറ്റ സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. 22 സീറ്റുകള്‍ വരെ നേടാന്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് കഴിയും. ബിജെപിക്കെതിരെ രണ്ട് ബദ്ധവൈരികള്‍ സഖ്യത്തിലായ യുപിയിലേതിന് സമാനമായ സാഹചര്യമാണ് കര്‍ണാടകയിലും ഉരുത്തിരിയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍