UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയെ വെല്ലുവിളിക്കാനുള്ള ‘മഹാസഖ്യം’ എവിടെ? -അമിത് ഷാ ചോദിക്കുന്നു

ശരത് പവാറിന്റെ എൻസിപി സഖ്യത്തിൽ ചേരുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം പറഞ്ഞില്ല.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മുമ്പിൽ യാതൊരു വെല്ലുവിളികളുമില്ലെന്ന് ദേശീയ പ്രസിഡണ്ട് അമിത് ഷാ. ഇന്ത്യൻ എക്സ്പ്രസ്സിനു നൽകിയ ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാർട്ടി കൂടുതൽ ശക്തിയോടെ തെരഞ്ഞെടുപ്പിലേക്ക് മുന്നേറുകയാണ്. ബിജെപിയെ വെല്ലുവിളിക്കാൻ രൂപം കൊള്ളുമെന്നു പറഞ്ഞ വിശാല മഹാസഖ്യം എവിടെയെന്നും അദ്ദേഹം ചോദിച്ചു.

ഉപതെരഞ്ഞെടുപ്പുകളിൽ സംഭവിച്ച തോൽവിയെ അഭിമുഖത്തിൽ അമിത് ഷാ ചെറുതാക്കിക്കാണിച്ചു. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനല്ല ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതെന്നും അതിൽ പ്രാദേശികമായ സ്വാധീനങ്ങൾ ചേരുന്നത് സ്വാഭാവികമാണെന്നും അമിത് ഷാ പറഞ്ഞു. ഗോരഖ്പൂരിൽ ബിജെപി വോട്ടർമാരെ ബൂത്തുകളിലെത്തിക്കുന്നതിൽ വീഴ്ച സംഭഴിച്ചതാണ് പരാജയത്തിന് കാരണമെന്ന് ഷാ അവകാശപ്പെട്ടു.

ശിവസേനയുമായുള്ള സഖ്യത്തിൽ മാറ്റമൊന്നും വരില്ലെന്നും 2019 തെരഞ്ഞെടുപ്പിൽ ശിവസേന തങ്ങൾക്കൊപ്പമുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. ദശകങ്ങളായി സഖ്യത്തിലുള്ള ശിവസേനയുമായുള്ള ബന്ധം വഷളായതിനെപ്പറ്റിയുള്ള ചോദ്യത്തോട് ഇക്കാരണത്താൽ തന്നെ പ്രതികരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശരത് പവാറിന്റെ എൻസിപി സഖ്യത്തിൽ ചേരുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം പറഞ്ഞില്ല.

തെലുഗുദേശം പാർട്ടിയുമായി ഇനിയൊരു ബന്ധത്തിന് തങ്ങളായിട്ട് ശ്രമിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. പിഡിപിയിലെ ചില വിമതരുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തെ യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തിയാണ് അമിത് ഷാ നേരിട്ടത്. ഇത്തരം കൊലപാതകങ്ങൾ യുപിഎ സർക്കാരിന്റെ കാലത്തും നടന്നിരുന്നെന്നും ഇപ്പോൾ എല്ലാവരും ബിജെപിയെ കുറ്റപ്പെടുത്താൻ അക്കാര്യം മറക്കുകയാണെന്നും അമിത് ഷാ വിശദീകരിച്ചു. ബിജെപി അധികാരത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലും, എല്ലാ കേസുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അമിത് ഷാ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍