UPDATES

ട്രെന്‍ഡിങ്ങ്

ആരാണ് ആരിഫ് അക്വീല്‍? മധ്യപ്രദേശില്‍ 15 വര്‍ഷത്തിന് ശേഷമുണ്ടായ മുസ്ലീം മന്ത്രി

33 വര്‍ഷത്തിന് ശേഷം ഇത്തവണയാണ് മധ്യപ്രദേശില്‍ രണ്ട് എംഎല്‍എമാരുണ്ടാകുന്നത്. മറ്റൊരാള്‍ കോണ്‍ഗ്രസിലെ തന്നെ ആരിഫ് മസൂദ് ആണ്.

15 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ മധ്യപ്രദേശില്‍ മുസ്ലീം സമുദായത്തില്‍ പെട്ട ഒരു മന്ത്രി പോലുമുണ്ടായില്ല. അതേസമയം 2003 മുതല്‍ 2018 വരെ 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ മുസ്ലീം സമുദായക്കാരനായ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേ നേതാവ് തന്നെയാണ് – ആരിഫ് അക്വീല്‍ ആണ് ഇപ്പോല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമായിരിക്കുന്നത്. 1990 മുതല്‍ ഇതുവരെ 93-98 കാലത്തെ ഇടവേളയൊഴിച്ചാല്‍ ഭോപ്പാല്‍ നോര്‍ത്ത് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ആരിഫ് അക്വീലാണ്.

33 വര്‍ഷത്തിന് ശേഷം ഇത്തവണയാണ് മധ്യപ്രദേശില്‍ രണ്ട് എംഎല്‍എമാരുണ്ടാകുന്നത്. മറ്റൊരാള്‍ കോണ്‍ഗ്രസിലെ തന്നെ ആരിഫ് മസൂദ് ആണ്. ഭോപ്പാല്‍ മധ്യ മണ്ഡലത്തില്‍ നിന്ന് 15,000ത്തില്‍ പരം വോട്ടിനാണ് ആരിഫ് മസൂദിന്റെ ജയം. കോണ്‍ഗ്രസ് ഇത്തവണ ഒരു വനിത അടക്കം മൂന്ന് മുസ്ലീങ്ങളെയാണ് മത്സരിപ്പിച്ചത്. ഇതില്‍ രണ്ട് പേര്‍ ജയിച്ചു. അക്വീല്‍ മന്ത്രിയുമായി. ഭോപ്പാല്‍ നോര്‍ത്തില്‍ ബിജെപിയിലെ ഫാത്തിമ റസൂലിനെ 35,000ല്‍ പരം വോട്ടിനാണ് ആരിഫ് അക്വീല്‍ തോല്‍പ്പിച്ചത്. ബിജെപി ഒരാള്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കിയത്. മറ്റൊരാള്‍ കോണ്‍ഗ്രസിലെ തന്നെ ആരിഫ് മസൂദ് ആണ്. ഭോപ്പാല്‍ മധ്യ മണ്ഡലത്തില്‍ നിന്ന് 15,000ത്തില്‍ പരം വോട്ടിനാണ് ആരിഫ് മസൂദിന്റെ ജയം.

‘ഷേര്‍ ഇ ഭോപ്പാല്‍’ (ഭോപ്പാല്‍ സിംഹം) എന്ന വിളിപ്പേര് ആരിഫ് അക്വീലിനുണ്ട്. 1972ല്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 1977ല്‍ സെയ്ഫിയ കോളേജ് സ്റ്റുഡന്റ്‌സ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷം തന്നെ എന്‍ എസ് യു ഐ, യൂത്ത് കോണ്‍ഗ്രസ് മധ്യപ്രദേശ് ഘടകങ്ങളുടെ വൈസ് പ്രസിഡന്റായി. എന്നാല്‍ ആദ്യ നിയമസഭ പോരാട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നില്ല. പകരം സ്വതന്ത്രനായായിരുന്നു. ആദ്യ പോരാട്ടത്തില്‍ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഹസനത് സിദ്ദിഖിയെ മലര്‍ത്തിയടിച്ച് ‘ജയന്റ് കില്ലര്‍’ ആയി. 1993ലെ തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ ആരിഫ് അക്വീലിന് അടി തെറ്റി. ബിജെപിയിലെ രമേഷ് ശര്‍മയോട് ചെറിയ വോട്ടിന് തോറ്റു. ഏന്നാല്‍ പിന്നീട് ഓള്‍ഡ് ഭോപ്പാലിന്റെ രാഷ്ട്രീയം ആരിഫിനെ ചുറ്റിയായിരുന്നു. കോണ്‍ഗ്രസ് പ്രതിനിധിയായി തന്നെ പിന്നീട് നിയമസഭയിലെത്തി.

1996ല്‍ ആരിഫ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 98ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രമേഷ് ശര്‍മയെ തോല്‍പ്പിച്ച് തിരിച്ചടിച്ചു. ഭോപ്പാലിലെ മറ്റ് സീറ്റുകളില്‍ ബിജെപി ജയിക്കുമ്പോളും ഭോപ്പാല്‍ നോര്‍ത്ത് കോണ്‍ഗ്രസിന്റെ കയ്യില്‍ തന്നെ ഇരുന്നു. 1998 മുതല്‍ 2003 വരെ ദിഗ് വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായി. പിന്നീട് ബിജെപി ജയിച്ച മൂന്ന് തിരഞ്ഞെടുപ്പുകളിലും (2003, 2008, 2013) ഭോപ്പാല്‍ നോര്‍ത്തിന് കുലുക്കമുണ്ടായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആരിഫ് അക്വീലിനെ തന്നെ നിയമസഭയിലെത്തിച്ചു. 2007ല്‍ മധ്യപ്രദേശ് പിസിസി വൈസ് പ്രസിഡന്റായി. 2013ല്‍ മുന്‍ കേന്ദ്ര മന്ത്രിയായ ആരിഫ് ബെയ്ഗിനെയാണ് ആരിഫ് അക്വീല്‍ പരാജയപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍