UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മൃതി ഇറാനി ആരെന്ന് പ്രിയങ്ക ഗാന്ധി; തന്നെ മറന്നതിൽ അത്ഭുതമില്ലെന്ന് ടെക്സ്റ്റൈൽസ് മന്ത്രി

സ്മൃതി ഇറാനിക്ക് ഇന്നുവരെ കിട്ടിയതിൽ വെച്ചേറ്റവും മാരകമായ പ്രഹരം നൽകിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സ്മൃതി ഇറാനി താങ്കൾക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ‘ആര്?’ എന്ന മറുചോദ്യമാണ് പ്രിയങ്ക ഉന്നയിക്കുന്നത്. റിപ്പോർട്ടർ ചോദ്യം ആവർത്തിച്ചപ്പോഴും അതേ ചോദ്യം ആവർത്തിച്ച് ചിരിക്കുകയായിരുന്നു പ്രിയങ്ക.

സോഷ്യൽ മീഡിയയിൽ കോൺഗ്രസ്സ് പ്രവർത്തകർ അത്യാവേശത്തോടെയാണ് പ്രിയങ്കയുടെ ഈ മറുപടി ഏറ്റെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പിൽ തോറ്റതിനു ശേഷവും രാജ്യസഭ വഴി നുഴഞ്ഞുകയറി മന്ത്രിപദം സ്വന്തമാക്കിയ ഒരാളോട് സംവാദം നടത്താനല്ല പ്രിയങ്ക ഗാന്ധി എത്തിയിരിക്കുന്നതെന്ന് കോൺഗ്രസ്സ് പ്രവർത്തകര്‍ പറയുന്നു. താൻ ഒരുങ്ങിയെത്തിയിരിക്കുന്നത് സ്മൃതി ഇറാനിയെ നേരിടാനല്ലെന്ന വ്യക്തമായ സന്ദേശമാണ് പ്രിയങ്ക നൽകിയിരിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതികരിക്കുന്നുണ്ട്.

പ്രിയങ്കയുടെ പ്രസ്താവനയ്ക്കെതിരെ സ്മൃതി ഇറാനിയും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം കുടുംബാംഗങ്ങൾ നടത്തിയ അഴിമതി മറന്നുപോയ പ്രിയങ്ക തന്റെ പേര് മറന്നതിൽ അത്ഭുതമില്ലെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍