UPDATES

ട്രെന്‍ഡിങ്ങ്

ഏത് സ്വാമി വന്നാലും അപ്പ വന്നാലും കർണാടകയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ബി ജെ പിയും കോൺഗ്രസ്സും ജെ ഡി എസ്സും ആരും തന്നെ കർണാടകയിലെ സാമ്പത്തിക അസമത്വത്തിനെ കുറിച്ചോ കാർഷിക രംഗത്തെ പ്രതിസന്ധിയെ കുറിച്ചോ കുട്ടികളിലെ പോഷകാഹാര കുറവിനെ കുറിച്ചോ സംസാരിച്ചില്ല

യോഗിയെ കൊണ്ട് വന്നു. ടിപ്പുവിനെ അവഹേളിച്ചു. ജിന്നയെ വലിച്ചിഴച്ചു. ലിംഗായത്തുകളുടെ കാലു പിടിച്ചു. പ്രത്യേക കൊടി പറത്തി. തിമ്മയ്യയുടെയും കരിയപ്പയുടെയും ഭഗത് സിംഗിന്റെയും പേരിൽ കണ്ണീർ ഒഴുക്കി. ഇതല്ലാതെ എന്താണ് കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടന്നത്.

ബി ജെ പിയും കോൺഗ്രസ്സും ജെ ഡി എസ്സും ആരും തന്നെ കർണാടകയിലെ സാമ്പത്തിക അസമത്വത്തിനെ കുറിച്ചോ കാർഷിക രംഗത്തെ പ്രതിസന്ധിയെ കുറിച്ചോ കുട്ടികളിലെ പോഷകാഹാര കുറവിനെ കുറിച്ചോ സംസാരിച്ചില്ല.

പക്ഷെ ജനത്തിനും മത വർഗ്ഗീയ വിഷയങ്ങളും നരേന്ദ്ര മോദിയുടെ കള്ളങ്ങളും ആണ് ഇഷ്ട്ടപ്പെട്ടത് എന്ന് വേണം കരുതാൻ. കാരണം 1978ന് ശേഷം ഏറ്റവും കൂടുതൽ പോളിങ് നടന്നത് ഈ തിരഞ്ഞെടുപ്പിൽ ആണ്. ഏകേദശം 73 ശതമാനം. ബി ജെ പിക്കും കോൺഗ്രസിനും ജെ ഡി എസ്സിനും വോട്ടു കൂടി.

കര്‍ണ്ണാടക ആര് ഭരിക്കും എന്നത് ഇപ്പോഴും ഒരു അനിശ്ചിതത്തിൽ നിൽക്കുന്നു എന്നുള്ളത് ഒരു വാസ്തവം ആണ്. പക്ഷെ ആര് ഭരിക്കാൻ വന്നാലും ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ നേരിടേണ്ട 10 വിഷയങ്ങൾ ചുവടെ ചേർക്കുന്നു.

1. സമ്പദ്ഘടന 8.5 ശതമാനം വളർന്നു എങ്കിലും സാമ്പത്തിക അസമത്വം, കാർഷിക പ്രതിസന്ധി, പോഷകാഹാര കുറവ് എന്നിവ രൂക്ഷമാണ്.

2. ബെംഗളരൂവിൽ വാർഷിക ആളോഹരി വരുമാനം 320,346 രൂപ ആണെങ്കിൽ കൽബുർഗിയിൽ അത് 65,493 രൂപയാണ്.

3. വടക്കന്‍ കർണാടകയിലെ യാദിരിൽ വിദ്യാലാലയങ്ങളിലെ കൊഴിഞ്ഞുപോക്കു 12.3 ശതമാനം

4. ദക്ഷിണ കർണാടകയിൽ മെച്ചപ്പെട്ട (92 ശതമാനം) ശുചിത്വം ഉണ്ടെങ്കിലും യാദിരിൽ 18.1 ശതമാനം മാത്രം

5. കാർഷിക രംഗത്തെ സംഭാവന 11.5 ശതമാനത്തിൽ നിന്നും 11.1 ശതമാനമായി കുറഞ്ഞു.

6. കാർഷിക വളർച്ച 56 ശതമാനത്തിൽ നിന്നും 49 ശതമാനം ആയി കുറഞ്ഞു.

7. 2016ൽ 176 താലൂക്കുകളിൽ 160 താലൂക്കുകളിൽ വരൾച്ച ബാധിച്ചു

8. 2016ൽ 1,212 കർഷകർ ആത്മഹത്യ ചെയ്തു. രാജ്യത്ത് രണ്ടാം സ്ഥാനം ആണിത്

9. 1000 ജനനങ്ങളിൽ 28 കുട്ടികൾ മരിക്കുന്നു.

10. അഞ്ചു വയസിനു താഴെ ഉള്ള 35.2 ശതമാനം കുട്ടികൾ തൂക്കകുറവുള്ളവർ.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍