UPDATES

വൈറല്‍

‘വികാസ് ഗാണ്ഡോ’ എന്ന് കാണുമ്പോള്‍ ബിജെപി പേടിക്കുന്നതെന്തിന്?

ഇപ്പോള്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്നാണ് അവര്‍ പറയുന്നത്. ഉത്തരവാദിത്തം യാതൊരു മടിയുമില്ലാതെ കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

ബിജെപിക്കെതിരായ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ വീഴരുതെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ യുവാക്കളെ ഉപദേശിച്ചപ്പോളാണ് ബിജെപിയുടെ പേടി എത്രത്തോളമുണ്ടെന്ന് വ്യക്തമായത്. വികാസ് ഗാണ്ഡോ തായോ ഛേ എന്ന പ്രചാരണ പരിപാടിയെ ബിജെപി പ്രതിരോധിക്കുമെന്ന്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും വ്യക്തമാക്കി. എന്തുകൊണ്ടാണ് ഈ പ്രചാരണ പരിപാടി ബിജെപിയെ ഇത്രയധികം ഭയപ്പെടുത്തുന്നത്. “ഭാജ്അപ്നോ വികാസ് ഗാണ്ഡോ തായോ ഛേ” (ബിജെപിയുടെ വികസനം ഭ്രാന്തായിരിക്കുന്നു) എന്ന ഗുജറാത്തി ഹാഷ് ടാഗ് ട്വിറ്ററില്‍ തരംഗമായി മാറിയിരിക്കുന്നു. ആദ്യം ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള പാട്ടിദാര്‍ നേതാക്കളേയുമാണ് ബിജെപി സംശയിക്കുന്നതെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്നാണ് അവര്‍ പറയുന്നത്. ഉത്തരവാദിത്തം യാതൊരു മടിയുമില്ലാതെ കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

ബിജെപിക്ക് വികാസ് ഗാണ്ഡോയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്നില്ല. ട്രോളാക്രമണം കനത്തപ്പോള്‍ മുഖ്യമന്ത്രി വിജയ് രുപാണി തന്നെ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായി. കോണ്‍ഗ്രസ് ഭരണകാലത്ത് ഭ്രാന്ത് പിടിച്ച രിതിയിലാണ് അഴിമതി നടന്നിരുന്നതെന്ന ദുര്‍ബലമായ പ്രതിവാദം മാത്രമേ രുപാണിക്ക് മുന്നോട്ട് വയ്ക്കാനുണ്ടായുള്ളൂ. ബിജെപിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ തുറന്നുകാട്ടുകയും പരിഹസിക്കുകയും ചെയ്യുന്ന ട്രോളുകളാണ് വികാസ് കാമ്പെയിന്റെ ഭാഗമായി പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയ്ക്ക് പുറത്ത് പോസ്റ്റര്‍ കാമ്പെയിനുകളായും വികാസ് പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭാ പുനസംഘടന, ഗുജറാത്തിലെ വെള്ളപ്പൊക്കം ഇതെല്ലാം ട്രോളിന് വിധേയമാകുന്നു. ബസ് തള്ളിക്കൊണ്ട് പോകുന്നവരേയും മോദിയുടെ ചിത്രവും വച്ചുള്ള ട്വീറ്റുകള്‍ ഉണ്ട്. വെള്ളപ്പൊക്ക സ്ഥലത്ത് നിന്ന് സെല്‍ഫി എടുക്കുന്ന മോദിയെ കാണാം. വെള്ളം കയറിയ റെയില്‍വെ ട്രാക്കില്‍ ട്രെയ്‌നുകള്‍ കാണാം. എന്തുകൊണ്ട് വികസനം സാധ്യമല്ല എന്ന ചോദ്യത്തിന് വികസനം ബുള്ളറ്റ് ട്രെയിനിലാണ് ഇരിക്കുന്നതെന്നും അതുകൊണ്ടാണ് കാണാത്തതെന്നും മറുപടി. റോഡില്‍ ഹൃദയ ചിഹ്നത്തിന്റെ ആകൃതിയിലുള്ള കുഴികള്‍ക്ക് താഴെ കമന്റ് വികസനം പ്രണയത്തിലാണ് എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍