UPDATES

തിരഞ്ഞെടുപ്പില്‍ തോറ്റ, നിയമസഭയില്‍ പോണ്‍ കണ്ട് വിവാദത്തിലായ ബിജെപി നേതാവും യെദിയൂരപ്പ മന്ത്രിസഭയില്‍

ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. മൂന്നില്‍ രണ്ട് പേരും ഇപ്പോള്‍ ബി എസ് യെദിയൂരപ്പയുടെ പുതിയ മന്ത്രിസഭയിലുള്‍പ്പെട്ടിരിക്കുന്നു.

2012ല്‍ ബിജെപി നേതാക്കളായ ലക്ഷ്മണ്‍ സവാദി, സി സി പാട്ടീല്‍, കൃഷ്ണ പാലെമര്‍ എന്നിവര്‍ കര്‍ണാടക മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കാന്‍ നിര്‍ബന്ധിതരായത് നിയമസഭയില്‍ പോണ്‍ കണ്ടത് ചാനല്‍ ക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ്. നിയമസഭ നടപടികള്‍ നടന്നുകൊണ്ടിരിക്കെ മന്ത്രിമാര്‍ മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരുന്നത് ബിജെപിക്കെതിരെ എതിര്‍ പാര്‍ട്ടികള്‍ വലിയ കടന്നാക്രമണം നടത്താന്‍ ഇടയാക്കി. ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ഇതില്‍ രണ്ട് പേരും ഇപ്പോള്‍ ബി എസ് യെദിയൂരപ്പയുടെ പുതിയ മന്ത്രിസഭയിലുള്‍പ്പെട്ടിരിക്കുന്നു.

സി സി പാട്ടീല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ ലക്ഷ്മണ്‍ സവാദി 2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തോറ്റയാളാണ്. കോണ്‍ഗ്രസ്, ജെഡിഎസ് വിമത എംഎല്‍എമാര്‍ രാജി വയ്ക്കുന്നതിനായുള്ള നീക്കങ്ങളില്‍ വഹിച്ച പങ്കാണ് സവാദിയെ ബിജെപി നേതൃത്വത്തിന് പ്രിയങ്കരനാക്കുന്നത് എന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 17 വിമതരാണ് എംഎല്‍എ സ്ഥാനം രാജി വച്ച് സഖ്യ സര്‍ക്കാരിന്റെ ഭൂരിപക്ഷമില്ലാതാക്കിയത്. ഇതില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിക്ക് പ്രേരിപ്പിച്ചത് ലക്ഷ്മണ്‍ സവാദിയാണ്.

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 17 വിമതരാണ് എംഎല്‍എ സ്ഥാനം രാജി വച്ച് സഖ്യ സര്‍ക്കാരിന്റെ ഭൂരിപക്ഷമില്ലാതാക്കിയത്. ഇതില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിക്ക് പ്രേരിപ്പിച്ചത് ലക്ഷ്മണ്‍ സവാദിയാണ്. ഇത് മാത്രമല്ല കാര്യം. കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്ത് വിഭാഗക്കാരനാണ് സവാദി. യെദിയൂരപ്പയും ലിംഗായത്ത് ആണ്. ലിംഗായത്തിലെ ഗണിഗ ഉപ വിഭാഗത്തില്‍ പെടുന്നയാളാണ് ലക്ഷ്മണ്‍ സവാദി. സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള സമുദായം. ഉത്തര കര്‍ണാടകയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് നേരത്തെ മൂന്ന് തവണ എംഎല്‍എ ആയിട്ടുള്ള സവാദി. 15 വര്‍ഷമായി യെദിയൂരപ്പയുടെ വിശ്വസ്തന്‍.

വായനയ്ക്ക്:

Why BJP leader who lost polls & was caught watching porn in House enters Karnataka cabinet

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍