UPDATES

വാര്‍ത്തകള്‍

മോദി ജയിച്ചാല്‍ പ്രതിപക്ഷം എന്തുകൊണ്ട് വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയരുത്‌

മോദി ശക്തനും ബുദ്ധിമാനും കാര്യപ്രാപ്തിയുമുള്ള ഒരു നേതാവാണ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. പല സര്‍വേകളും എന്‍ഡിഎയ്ക്ക് 300ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാര തുടര്‍ച്ച നേടുകയാണ് എങ്കില്‍ പ്രതിപക്ഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ (ഇവിഎം) കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണം എന്നാണ് യൂടൂബ് വീഡിയോകളിലൂടെ പ്രശസ്തനായ, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ധ്രുവ് രാത്തെ അഭിപ്രായപ്പെടുന്നത്.

ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ഗൂഢാലോചന സിദ്ധാന്തങ്ങളിലേയ്ക്ക് പോയി സ്വയം നാണംകെടാതിരിക്കുകയാണ് പ്രതിപക്ഷത്തിന് നല്ലത് എന്ന് ധ്രുവ് രാത്തെ അഭിപ്രായപ്പെടുന്നു. മോദി ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് ഇന്ത്യന്‍ മാധ്യമങ്ങളും ബോളിവുഡ് സിനിമകളും നമോ ടിവിയും ടിവി സീരിയലുകളും കോടിക്കണക്കിന് രൂപ ചിലവഴിച്ചുള്ള സോഷ്യല്‍ മീഡിയ പരസ്യങ്ങളും ട്രോള്‍ ആര്‍മികളും എല്ലാമാണ്. ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച ആയിരക്കണക്കിന് കോടി രൂപ ഇതില്‍ മോദിയെ സഹായിച്ചിട്ടുണ്ട്.

മതത്തിന്റേയും ദേശീയതയുടേയും പേരില്‍ രാജ്യത്തെ ജനങ്ങളെ ധ്രുവീകരിക്കുന്നതില്‍ അവരുടെ രാഷ്ട്രീയ പ്രചാരണ തന്ത്രം വിജയിച്ചു. സാങ്കല്‍പ്പിക ശത്രുക്കളില്‍ നിന്ന അവരുടെ മതത്തേയും ദേശത്തേയും രക്ഷിക്കുന്നത് തങ്ങളാണ് എന്ന അവരുടെ പ്രചാരണം വിജയിച്ചു. ജോലി കിട്ടുന്നതിനേക്കാളും സ്‌കൂളുകള്‍ ഉണ്ടാക്കുന്നതിനേക്കാളും നദികള്‍ ശുദ്ധീകരിക്കുന്നതിനേക്കാളും എല്ലാം വലിയ കാര്യം മതമാണ് എന്ന് അവരെ പഠിപ്പിച്ചു. മോദിയുടെ പരാജയങ്ങളുടെ ഉത്തരവാദിത്തം സാങ്കല്‍പ്പിക ശത്രുക്കളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഈ പ്രചാരണതന്ത്രത്തിന് കഴിഞ്ഞു.

ഗീബല്‍സ് പറഞ്ഞത് പോലെ ചതുരം യഥാര്‍ത്ഥത്തില്‍ വൃത്തമാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയും എന്നതാണ് വസ്തുത. ഇതാണ് സംഭവിച്ചതും. മോദി ശക്തനും ബുദ്ധിമാനും കാര്യപ്രാപ്തിയുമുള്ള ഒരു നേതാവാണ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. യാഥാര്‍ത്ഥ്യം മറിച്ചാണ്. മോദിക്ക് ഒരിക്കലും സ്‌ക്രിപ്റ്റ് ഇല്ലാതെ, മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളില്ലാതെ ശരിയായ നിലയിലുള്ള ഒരു അഭിമുഖത്തിന് ഇരിക്കാന്‍ കഴിയില്ല. മോദിയുടെ ബുദ്ധിശൂന്യത അദ്ദേഹത്തിന്റെ സംസാരത്തില്‍ വെളിവാകും. ഞാന്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അധികം കുറ്റം പറയില്ല. അവര്‍ ഈ സംവിധാനത്തില്‍ തീര്‍ത്തും നിസഹായരായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍