UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അംഗീകാരം റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് എഎപിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

നോട്ടീസിനെ അടിസ്ഥാനപരമായ അക്കൗണ്ടിങ് രീതികളുടെ ‘ദരിദ്രമായ വ്യാഖ്യാനം’ എന്ന് തള്ളുകയാണ് എഎപി ചെയ്തത്.

പാർട്ടിയുടെ അംഗീകാരം റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ എഎപി നേതൃത്വത്തിന് നോട്ടീസയച്ചു. 2014-15 സാമ്പത്തിക വർഷത്തിൽ സംഭാവനകൾ സ്വീകരിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടി. കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ എഎപി പരാജയപ്പെട്ടെന്നും നോട്ടീസ് ആരോപിച്ചു.

20,000 രൂപയിൽ കൂടുതൽ സംഖ്യ സംഭാവന നൽകിയവരുടേത് മാത്രമായി 67.67 കോടിയുടെ നിക്ഷേപം എഎപിയുടെ അക്കൗണ്ടിൽ വന്നിട്ടുണ്ട്. എന്നാൽ പാർട്ടി 54.15 കോടിയുടെ നിക്ഷേപം മാത്രമേ വെളിപ്പെടുത്തിയുള്ളൂ എന്നാണ് ആരോപണം.

എന്നാൽ ഇലക്ഷൻ കമ്മീഷന്റെ നോട്ടീസിനെ അടിസ്ഥാനപരമായ അക്കൗണ്ടിങ് രീതികളുടെ ‘ദരിദ്രമായ വ്യാഖ്യാനം’ എന്ന് തള്ളുകയാണ് എഎപി ചെയ്തത്. കേന്ദ്ര ഏജൻസികൾ എഎപി സർക്കാരിനോട് ദ്രോഹം ചെയ്യുകയാണെന്ന് ആരോപിക്കുകയും ചെയ്തു പാർട്ടി. കേന്ദ്ര ഏജൻസികൾ ഇനി ഈ കണക്കുകള്‍ വെച്ച് ഉപദ്രവം തുടങ്ങുമെന്ന ഭീതിയും എഎപി പങ്കുവെച്ചു.

നേരത്തെയും കേന്ദ്ര ഏജൻസികളുടെ അനാവശ്യമായ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട് തങ്ങളെന്നാണ് എഎപി പറയുന്നത്. നവംബർ മാസത്തിൽ ഇൻകം ടാക്സ് വകുപ്പിന്റെ നോട്ടീസും എഎപിക്ക് ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍