UPDATES

എന്തുകൊണ്ട് കടക്കെണിയിലായ അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തു?

ദസോള്‍ട്ട് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു

കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തില്‍ രജിസ്റ്റർ ചെയ്തതിനാലും, നാഗ്പൂരില്‍ ഭൂമി കൈവശമുള്ളതിനാലുമാണ് അനിൽ അംബാനിയുടെ കടബാധ്യതയുള്ള റിലയൻസ് ഡിഫൻസ് കമ്പനിയെ റഫേൽ കരാറിൽ തങ്ങളുടെ പങ്കാളിയാക്കിയത് എന്ന് പ്രതിരോധ ഉത്പന്ന നിർമാതാക്കളായ ദസോള്‍ട്ടുമായി ബന്ധപ്പെട്ട ഉന്നതകേന്ദ്രങ്ങള്‍ വെളിപ്പെടുത്തതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അനിൽ അംബാനിയുടെ കമ്പനിയുമായി കരാറിലേര്‍പ്പെടാന്‍ ആരും തങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് ദസോള്‍ട്ട് നേരത്തെ പറഞ്ഞിരുന്നു. പ്രതിരോധ, വിമാന വ്യവസായം മുകേഷ് അംബാനി സഹോദരന്‍ അനില്‍ അംബാനിക്ക് കൈമാറിയതിനു ശേഷമാണ് തങ്ങള്‍ കരാറിലേര്‍പ്പെട്ടതെന്ന് ദസോള്‍ട്ടിന്‍റെ പ്രതിനിധി പ്രതികരിച്ചത്.

എന്നാല്‍ ഇക്കാരണങ്ങളൊന്നും പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ തക്ക ശേഷിയുള്ളതല്ല. ശക്തമായ ഈ മൈത്രീ മുതലാളിത്ത ഉടമ്പടിയുടെ ഭാഗമായി 36 റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത് 59,000 കോടി രൂപ മുടക്കിയാണ്. 2016-ലെ പാരീസ് സന്ദർശനത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാർ സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്.

മാസങ്ങളായി പ്രതിപക്ഷവും ഭരണപക്ഷവും കരാറുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു. വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയില്‍ മൂന്നുമടങ്ങിന്‍റെ വര്‍ധനവുണ്ടായെന്നാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍, യാതൊരുവിധ തെളിവുകളും ചൂണ്ടിക്കാണിക്കാനില്ലാത്ത പ്രതിപക്ഷം ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്.

ഇതിനിടെയാണ് കഴിഞ്ഞ ആഴ്ച മുന്‍ ഫ്രഞ്ച്‌ പ്രസിഡന്റ് ഫ്രാൻസ്വ ഒലാന്ദിന്‍റെ വെളിപ്പെടുത്തൽ വരുന്നത്. റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കിയത്‌ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ താൽപര്യപ്രകാരമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി ലഭിച്ച ആയുധവുമായി.

Also Read: റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

ഒന്നാം യു.പി.എ. സര്‍ക്കാരിന്‍റെ കാലത്താണ് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ആലോചന തുടങ്ങുന്നത്. രണ്ടാം യു.പി.എ. സര്‍ക്കാരിന്‍റെ കാലത്ത് ദസ്സോള്‍ട്ടുമായി 126 വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടം വരെയെത്തിയിരുന്നുവെങ്കിലും കരാറായില്ല. 108 റാഫേല്‍ വിമാനങ്ങള്‍ സാങ്കേതികവിദ്യാ കൈമാറ്റക്കരാര്‍ പ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എച്എഎല്‍) നിര്‍മ്മിക്കുമെന്നും അന്ന് വ്യവസ്ഥയുണ്ടായിരുന്നു. മുകേഷ് അംബാനിയുടെ പ്രതിരോധ കമ്പനിക്കും നിര്‍മ്മാണത്തില്‍ പങ്കാളിത്തമുണ്ടാകും എന്ന് പറഞ്ഞിരുന്നുവെങ്കിലും വ്യക്തത ഉണ്ടായിരുന്നില്ല.

ഫ്രാൻസിൽ നിന്ന് 36 റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിനും 17 ദിവസം മുമ്പ് ദസോള്‍ട്ടിന്‍റെ ചെയര്‍മാന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. എച്ച്.എ.എല്ലുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, കരാറുമായി ബന്ധപ്പെട്ട് ദസോള്‍ട്ട് വലിയ പ്രതീക്ഷയില്‍ ആയിരുന്നെന്നും. പ്രതിരോധ മന്ത്രാലയത്തിനകത്ത് എന്താണ് നടക്കുന്നത് എന്നതറിയാതെയാണ് അന്ന് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നുമാണ് കമ്പനിയുടെ വക്താവ് ഇപ്പോള്‍ പറയുന്നത്.

എച്ച്.എ.എല്ലിനെ ഒഴിവാക്കി, കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പു മാത്രം ഉണ്ടാക്കിയ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് മോദിയുടെ താത്പര്യപ്രകാരമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. അതിന് തെളിവായി പ്രതിപക്ഷം കാണിക്കുന്നത് ദസോള്‍ട്ടിന്‍റെ ചെയര്‍മാന്‍ നേരത്തെ നടത്തിയ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പാണ്. എച്ച്.എ.എല്ലിന് വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ല എന്നതിനാലാണ് അവരെ ഒഴിവാക്കിയത് എന്നാണ് പുതിയ കരാറിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

‘റാഫേല്‍’: 1600 കോടി രൂപയ്‌ക്കൊരു കൊലപാതക യന്ത്രം

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍