UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ്സിനെ വിട്ടേക്കൂ, മോദിയും സംഘവും മമതയുടെ ചാലഞ്ച് ഏറ്റെടുക്കുമോ?

ഇക്കഴിഞ്ഞ ആഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നിഷ്‌പ്രയാസം അതിജീവിച്ചതോടെ അഹങ്കാരം മൂത്തു ഏതാണ്ട് വല്ലാത്തൊരു ഉന്മാദത്തിന്റെ ലക്ഷണമൊക്കെ കാണിച്ചു തുടങ്ങിയിരിക്കുന്നു

കെ എ ആന്റണി

കെ എ ആന്റണി

അഹങ്കാരത്തിനു കൈയും കാലും വെച്ചാൽ എങ്ങിനെയിരിക്കുമോ ആ അവസ്ഥയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും. ഇക്കഴിഞ്ഞ ആഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നിഷ്‌പ്രയാസം അതിജീവിച്ചതോടെ അഹങ്കാരം മൂത്തു ഏതാണ്ട് വല്ലാത്തൊരു ഉന്മാദത്തിന്റെ ലക്ഷണമൊക്കെ കാണിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യ എന്നല്ല ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി താൻ തന്നെ എന്ന മട്ടും ഭാവവുമൊക്കെയാണ് മോദിക്ക്. പാവക്കൂത്തിലെന്നപോലെ മോദിയെ ബന്ധിച്ച ചരട് നിയന്ത്രിക്കുന്ന അമിത്ഷായുടെ നെഗളിപ്പിനും ഒട്ടും കുറവില്ല. ആൾക്കൂട്ട കൊലപാതകത്തിലും കൂട്ട ബലാത്സംഗങ്ങളിലുമൊക്കെ അഭിരമിക്കുന്ന സംഘികളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

ചെന്നു ചെന്നു ഭാരതം എന്നാൽ മോദിയും സംഘപരിവാറും മാത്രമാണെന്ന ചിന്ത പല ബി ജെ പി ക്കാരുടെയും തലയിൽ കയറിക്കൂടിയിരിക്കുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി 2019 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു എടുത്ത തീരുമാനത്തോട് ബി ജെ പി വക്താവ് സംബിത് പത്ര എങ്ങിനെയാണ് പ്രതികരിച്ചതെന്നു പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

2019 ലോക്സഭ തിരെഞ്ഞെടുപ്പിൽ പാർട്ടിക്ക് നല്ല വേരോട്ടമുള്ള 12 സംസ്ഥാനങ്ങളിൽ നിന്നും ചുരുങ്ങിയത് 150 സീറ്റെങ്കിലും നേടണമെന്നും മറ്റു സംസ്ഥാനങ്ങളിൽ ബി ജെ പി വിരുദ്ധ മതനിരപേക്ഷ കക്ഷികളുമായി സഖ്യ സാധ്യതകൾ തേടണമെന്നുമായിരുന്നു വർക്കിംഗ് കമ്മിറ്റി തീരുമാനം. ഇത്തരം ഒരു തീരുമാനം എടുത്തതോടെ കോൺഗ്രസ് ഒരു പ്രാദേശിക പാർട്ടിയാണെന്നതിനു വ്യക്തതത കൈവന്നിരിക്കുന്നു എന്നായിരുന്നു സംബിത് പത്രയുടെ പ്രതികരണം.

ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരയാണ് ബി ജെ പി എന്നും നാല് പതിറ്റാണ്ടിലേറെ ഇന്ത്യ ഒറ്റയ്ക്ക് ഭരിച്ച പാർട്ടിയാണ് കോൺഗ്രസ് എന്നും ഒക്കെയുള്ള കാര്യങ്ങൾ സംബിത് പത്രക്കും അറിയാഞ്ഞിട്ടല്ല. പക്ഷെ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ എന്തിനു പഴയ കാര്യങ്ങളെക്കുറിച്ചു ഓർക്കണം എന്ന ചിന്തയാവാം അയാളെ ഭരിക്കുന്നത്. എങ്കിലും ഒരു കാലത്തു തങ്ങളുടെ പാർട്ടിക്ക് ലോക്സഭയിൽ വെറും രണ്ടു സീറ്റു മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അതു തന്നെ കോൺഗ്രസ് വിരുദ്ധ ചേരിയുടെ ഔദാര്യം കൊണ്ട് ലഭിച്ചതാണെന്നും ആ ചേരിയുടെ തണൽ പറ്റിയാണ് പിന്നീട് പതുക്കെ പതുക്കെ വളർന്നതെന്നും ഒടുവിൽ വർഗീയത വിറ്റും ഭീതി വിതച്ചും കുതിരക്കച്ചവടം നടത്തിയുമൊക്കെയാണ് ഇന്നത്തെ സ്ഥിതിയിൽ എത്തിച്ചേർന്നതെന്നും സംബിത് പാത്രയെപോലുള്ളവർ ഇടക്കൊക്കെ ഓർക്കുന്നത് നന്നായിരിക്കും.

സാംബിത് പത്രയുടെ ഈ പൊങ്ങച്ചത്തിനുള്ള മറുപടി രണ്ടു നാൾ മുൻപ് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞതിലുണ്ട്. നിലവിൽ ലോക് സഭയിൽ ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് മോദിക്ക് അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ കഴിഞ്ഞതെന്നും പക്ഷെ വരുന്ന തിരെഞ്ഞെടുപ്പിൽ ജനം മോദിയെയും കൂട്ടരെയും തറപറ്റിക്കുമെന്നുമാണ് കൊൽക്കൊത്തയിൽ സംഘടിപ്പിച്ച മെഗാ റാലിയെ അഭിസംബോധന ചെയ്യവെ മമത പറഞ്ഞത്. മോദിയും കൂട്ടരും ഇപ്പോൾ 202നെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ അവർ ആദ്യം 2019 കടന്നു കാണിക്കട്ടെയെന്നുമാണ് മമതയുടെ വെല്ലുവിളി. 2019ലെ തിരെഞ്ഞെടുപ്പിൽ 100ൽ താഴെ സീറ്റു മാത്രമാണ് മമത ബി ജെ പി ക്കു പ്രവചിക്കുന്നത്.

മമതയുടെ വാക്കുകളിലും അൽപം നെഗളിപ്പ് പ്രകടമാണെങ്കിലും മോദിയുടെയും അമിത്ഷായുടേയുമൊക്കെ നെഗളിപ്പ് വെച്ച് നോക്കുമ്പോൾ മമതയുടേത് സഹിക്കാവുന്നതേയുള്ളു. കോൺഗ്രസിനെ വെറും ഒരു പ്രാദേശിക പാർട്ടിയായി കുറച്ചു കാണുന്ന, സകലമാന ചാലഞ്ചും ഏറ്റെടുക്കുന്ന സിക്സ് പാക്ക് നെഞ്ചുള്ള മോദിയും സംഘവും ധൈര്യമുണ്ടെങ്കിൽ ചെയ്യേണ്ടത് ‘ആദ്യം 2019 കടന്നു കാണിക്കൂ’ എന്ന മമതയുടെ ചാലഞ്ച് ഏറ്റെടുക്കുകയാണ്.

രാഹുലും പ്രതിപക്ഷവും ചോദിച്ചതെന്ത്? മോദി പറഞ്ഞതെന്ത്?

2019ലേക്കുള്ള രാഹുല്‍ ബ്രാന്‍ഡിന്റെ ഉദ്ഘാടനമാണ് നമ്മള്‍ കണ്ടത്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍