UPDATES

ആർട്ടിക്കിൾ 371ൽ മാറ്റം വരുത്തില്ല: അസമിൽ അമിത് ഷാ

“ബിജെപി സർക്കാർ ആർട്ടിക്കിൾ 371നെ ബഹുമാനിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ പ്രത്യേക വ്യവസ്ഥയാണത്,”

ആർട്ടിക്കിൾ 371ൽ മാറ്റം വരുത്തില്ലെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് വാക്ക് നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിന് സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്ത നടപടിക്കും പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചതിനും പിന്നാലെയാണ് ഷായുടെ ഈ വാക്ക് നൽകൽ. ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച ശേഷം അസമിലെത്തിയ ഷാ ഗുവാഹട്ടിയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. “ആർട്ടിക്കിൾ 371ല്‍ ഒരു മാറ്റവും വരുത്തില്ല,” അദ്ദേഹം പറഞ്ഞു.

“ബിജെപി സർക്കാർ ആർട്ടിക്കിൾ 371നെ ബഹുമാനിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ പ്രത്യേക വ്യവസ്ഥയാണത്,” അമിത് ഷാ ചൂണ്ടിക്കാട്ടി. കശ്മീരിന്റെ സ്വയംഭരണാധികാരം നീക്കം ചെയ്തപ്പോൾ സമാനമായ നീക്കം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്ന ഭീതി ഉയർന്നിരുന്നു. ഇത് സംഭവിക്കില്ലെന്ന ഉറപ്പാണ് ഷാ ഇപ്പോൾ നൽകിയിരിക്കുന്നത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വ്യവസ്ഥയാണ് ആർട്ടിക്കിൾ 371. ഈ സംസ്ഥാനങ്ങളിലെ ഗോത്രവർഗ സംസ്കൃതിയെ നിലനിർത്തുവാനാണ് ഈ വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആർട്ടിക്കിൾ 371ബി-യാണ് അസമിന് പ്രത്യേക പതവി നൽകുന്നത്.

അസമിലെ ദേശീയ പൗരത്വ പട്ടിക സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പട്ടികയിൽ ‘ഹിന്ദുക്കൾ’ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവർ രംഗത്തുവന്നിരുന്നു. വലിയൊരു വിഭാഗീയതയുടെ സാഹചര്യമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും എല്ലാ വിഭാഗക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്തു വന്നതോടെ അത് നടക്കുകയുണ്ടായില്ല. ബിജെപിക്ക് പൗരത്വ രജിസ്റ്റർ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാനത്ത്. ഒരു ഹിന്ദു പോലും പുറത്തു പോകേണ്ടി വരില്ലെന്ന് അമിത് ഷാ ഇതിനിടെ പ്രഖ്യാപിക്കുകയുമുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍