UPDATES

ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹിയിലേയ്ക്ക് മാറ്റില്ല, ചികിത്സ ലക്‌നൗവില്‍ തന്നെ; തീരുമാനം കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്

പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരണം എന്ന് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവോ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ഡല്‍ഹിയിലേയ്ക്ക് മാറ്റില്ല. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തന്ന ചികിത്സ തുടരും. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരണം എന്ന് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ലക്‌നൗവിലെ ആശുപത്രിയില്‍ നിന്ന് മാറ്റരുത് എന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ലക്‌നൗവില്‍ തന്നെ ചികിത്സ തുടരാന്‍ തീരുമാനിച്ചത്. ചികിത്സ ലക്‌നൗവില്‍ തന്നെ മതി എന്ന് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍
വി ഗിരിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാറ്റാവുന്നതാണ് എന്നും കുടുംബം അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാറ്റാവുന്നതാണ് എന്നും കുടുംബം അറിയിച്ചു.

പെണ്‍കുട്ടിക്ക് ഇപ്പോളും ബോധം വന്നിട്ടില്ല. വെന്റിലേറ്ററില്‍ തുടരുകയാണ് – കേസില്‍ അമിക്കസ് ക്യൂരിയെന്ന നിലയില്‍ സുപ്രീം കോടതിയെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. ഡല്‍ഹി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പെണ്‍കുട്ടിക്ക് ചികിത്സ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നു.

ALSO READ: ‘കൃപാസനത്തെ തൊടാനാവില്ല’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡയറക്ടര്‍ ഫാ. വി.പി ജോസഫ്

പരീക്ഷണാടിസ്ഥാനത്തിൽ ഒരു തവണ വെന്‍റിലേറ്റർ മാറ്റി നോക്കിയിരുന്നു. ഇതിൽ പുരോഗതി വ്യക്തമാണെന്ന് ആശുപത്രി അധികൃതർ അറി‌യിച്ചിരുന്നു. പെണ്‍കുട്ടിക്കുണ്ടായ അപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തീകരിക്കണം. 45 ദിവസത്തിനകം അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്നും സുപ്രീം കോടതി വിധി പുറത്ത് വന്നതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. അതിനിടെ ഉന്നാവോ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ആശുപത്രിയിലെത്തി. പെൺകുട്ടിയുടെ ബന്ധുക്കളുടേതുൾപ്പെടെ മൊഴിയും സംഘം രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍