നോട്ട് നിരോധനം എന്തുകൊണ്ട് ഗുണം ചെയ്യും എന്നൊരു വിശദമായ ഫേസ്ബുക്ക് പോസ്റ്റും 2016 നവംബറില്‍ ചേതന്‍ ഭഗത് ഇട്ടിരുന്നു.
രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തില്‍ നില്‍ക്കുന്നതിനെപ്പറ്റി പ്രമുഖ സാമ്പത്തിക വിദഗ്ധനായ ചേതന്‍ ഭഗത്തിന് ഒന്നും പറയാനില്ലേ എന്നാണ് എഴുത്തുകാരി വീണ വേണുഗോപാലിന്റെ ചോദ്യം. മോദി സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സാമ്പത്തിക നയങ്ങള്‍ അടക്കമുള്ള വിവിധ വിഷയങ്ങളില്‍ അനുകൂലിച്ചുകൊണ്ട് നേരത്തെ ചേതന്‍ ഭഗത് ലേഖനങ്ങളും കോളങ്ങളുമെഴുതിയിരുന്നു. നോട്ട് നിരോധനമടക്കമുള്ളവയെ ശക്തമായി പിന്തുണക്കുകയും ചെയ്തു. ചേതന്‍ ഭഗത്തിനെ പരിഹസിച്ചാണ് വീണ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്.
നോട്ട് നിരോധനം കള്ളപ്പണം തടയാനുള്ള നല്ല നീക്കമാണ് എന്നും ഇത് രാജ്യത്തെ നികുതി വെട്ടിപ്പ് തടഞ്ഞ് രാജ്യത്തിന് ഗുണം ചെയ്യുമെന്നും ചേതന്‍ ഭഗത് അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനം എന്തുകൊണ്ട് ഗുണം ചെയ്യും എന്നൊരു വിശദമായ ഫേസ്ബുക്ക് പോസ്റ്റും 2016 നവംബറില്‍ ചേതന്‍ ഭഗത് ഇട്ടിരുന്നു.
അസാധു നോട്ടുകളില്‍ ഭൂരിഭാഗവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തിനും പ്രതിസന്ധിക്കും കാരണമായതായി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ തന്നെ പറഞ്ഞിരുന്നു.