UPDATES

ഇന്ത്യ

വുഹാന്‍ മോഡലില്‍ 2019ല്‍ മോദി – ഷി ജിന്‍ പിംഗ് ചര്‍ച്ച; ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തും

അടുത്ത വര്‍ഷം ആദ്യം ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ചൈനീസ് പ്രസിഡന്റ് സ്വീകരിച്ചു. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരാനും ധാരണയായിട്ടുണ്ട്.

വുഹാനിലെ ചര്‍ച്ചയുടെ മാതൃകയില്‍ അനൗദ്യോഗിക ചര്‍ച്ചകളും തുടരാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ. അടുത്ത വര്‍ഷം ആദ്യം ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ചൈനീസ് പ്രസിഡന്റ് സ്വീകരിച്ചു. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരാനും ധാരണയായിട്ടുണ്ട്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ സമ്മിറ്റിനിടയില്‍ ഇരു നേതാക്കളും ആഗോള പ്രശ്നങ്ങള്‍ അടക്കമുള്ള വിവിധ വിഷയങ്ങള്‍ സംബന്ധിച്ചും ഉഭയകക്ഷി ബന്ധം സംബന്ധിച്ചും ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനുമായും ചൈനീസ് പൊതുസുരക്ഷ മന്ത്രി സായ് കേസി ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും ഈ വര്‍ഷം അവസാനം ചര്‍ച്ച നടത്തും. ബ്രഹ്മപുത്ര നദിയുടെ ഹൈഡ്രോളജിക്കല്‍ ഇന്‍ഫര്‍മേഷന്‍ കൈമാറുന്നത് സംബന്ധിച്ചും ഇന്ത്യയില്‍ നിന്ന് ചൈനയിലേയ്ക്ക് ബസുമതി ഇതര അരി ഇനങ്ങള്‍ കയറ്റി അയക്കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ധാരണയിലെത്തി. ഇന്ത്യ-ചൈന ബന്ധത്തില്‍ നിര്‍ണായക മുന്നേറ്റമാണ് ഈ ചര്‍ച്ചകളെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ അവകാശപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍