UPDATES

ട്രെന്‍ഡിങ്ങ്

അക്രമത്തെ ഒരു മതവുമായി മാത്രം ബന്ധപ്പെടുത്തുന്നത് തെറ്റെന്ന് യെച്ചൂരി: യുദ്ധങ്ങളും ആക്രമണങ്ങളും ഇന്ത്യന്‍ ഇതിഹാസങ്ങളിലുമുണ്ട്

ശിവസേനയും സുബ്രഹ്മണ്യം സ്വാമിയും യെച്ചൂരിയുടെ പ്രസ്തവനയ്‌ക്കെതിരെ രംഗത്തെത്തി

അക്രമത്തെ ഒരു മതവുമായി മാത്രം ചേര്‍ത്ത് നിര്‍ത്തി പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭോപ്പാലില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സീതാറാം യെച്ചൂരി പറഞ്ഞ നിലപാടുകള്‍ക്കെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തി.

‘രാമായണത്തിലും മഹാഭാരതത്തിലും ഒട്ടേറെ യുദ്ധങ്ങളും ആക്രമങ്ങളുമുണ്ട്. ആര്‍എസ്എസ് പ്രചാരകന്മാര്‍ ഈ ഇതിഹാസങ്ങളെക്കുറിച്ച് പറയുകയും അതേസമയം ഹിന്ദുക്കള്‍ക്ക് അക്രമികള്‍ ആകാന്‍ കഴിയില്ലെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. അക്രമത്തെക്കുറിച്ച് പറയുന്ന മതത്തെക്കുറിച്ച് വിശദീകരിക്കുകയും ഹിന്ദുക്കള്‍ക്ക് അക്രമികളാവാന്‍ കഴിയില്ലെന്ന് അവകാശപ്പെടുകയും ചെയ്യുന്നതിന്റെ യുക്തിയെന്താണ് ‘ യെച്ചൂരി ചോദിച്ചു.
ഗോ ഹത്യയെ ചെറുക്കുന്നതിന് സ്വകാര്യ സേനയുണ്ടാക്കിയിരിക്കുകയാണ് ആര്‍എസ്എസ്സ് എന്ന് അദ്ദേഹം ആരോപിച്ചു.

യെച്ചൂരിയുടെ നിലാപാടുകള്‍ക്കെതിരെ ശിവസേന രംഗത്തെത്തി. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയമാണ് മഹാഭാരതവും രാമായണവും പറയുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ഇതിഹാസങ്ങളെ അക്രമവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്ന യെച്ചൂരിയെ പോലുള്ളവര്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനെ നേരിടുന്നത് അക്രമണമാണെന്ന് പറയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാമായണത്തെ എതിര്‍ക്കുന്ന സീതാറാം യെച്ചൂരി അദ്ദേഹത്തിന്റെ പേരില്‍നിന്ന് സീതാറാം ഒഴിവാക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും രംഗത്തെത്തി. തന്റെ അഭിമുഖത്തിനായി വന്ന ഹിന്ദു മാധ്യമ പ്രവര്‍ത്തകര്‍ സീതാറാം യെച്ചൂരിയുടെ വാക്കുകളില്‍ പ്രകോപിതരാണെന്ന് അദ്ദേഹം പറഞ്ഞു. രാമയണത്തെയും മഹാഭാരതത്തെയും എതിര്‍ക്കുന്ന യെച്ചൂരിയോട് അദ്ദേഹത്തിന്റെ പേരില്‍നിന്ന് സീതാറാം എടുത്തുമാറ്റണമെന്ന് അ്‌ദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിങ്ങിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യെച്ചൂരിയുടെ പ്രസ്താവന
പ്രതിപക്ഷ ഐക്യം മോദിയെ അധികാരത്തില്‍നിന്ന് നീക്കുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍