UPDATES

വിദ്യാര്‍ത്ഥി കാലം മുതല്‍ പാര്‍ലമെന്റ് വരെ, അരുണ്‍ ജെയ്റ്റ്‌ലിയെ അനുസ്മരിച്ച് യെച്ചൂരി

സിപിഐ ദേശീയ സെക്രട്ടേറിയറ്റും ജെയ്റ്റ്‌ലിയുടെ മരണത്തില്‍ അനുശോചിച്ചു

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കാലം മുതല്‍ പാര്‍ലമെന്റ് വരെയുള്ള കാലത്തെ ഓര്‍മ്മകളുണ്ട് ഇന്ന് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെക്കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക്. യെച്ചൂരി ജെയ്റ്റ്‌ലിയുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് ട്വീറ്റ് ചെയ്തപ്പോഴാണ് ഈ അനുസ്മരണം നടത്തിയത്.

‘ജെയ്റ്റ്‌ലിയുടെ മരണ വാര്‍ത്ത വളരെയധികം വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ ഹൃദയഭേദകമായ അനുശോചനം അറിയിക്കുന്നു. വിദ്യാര്‍ത്ഥി കാലം മുതല്‍ പാര്‍ലമെന്റ് കാലം വരെ കഴിഞ്ഞ നാല് പതിറ്റാണ്ടായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം.

സിപിഐ ദേശീയ സെക്രട്ടേറിയറ്റും ജെയ്റ്റ്‌ലിയുടെ മരണത്തില്‍ അനുശോചിച്ചു. ‘അദ്ദേഹം ബഹുമാന്യനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു: എന്നായിരുന്നു സിപിഐയുടെ പ്രതികരണം.

also read:കാശ്മീരില്‍ ക്രമസമാധാനം ശരിയായ നിലയിലാണെങ്കിൽ ഞങ്ങളെ തിരിച്ചയച്ചതെന്തിന്? ചോദ്യവുമായി പ്രതിപക്ഷ സംഘത്തെ നയിച്ച രാഹുൽ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍