താന്‍ ആര്‍എസ്എസിന്റെ അനുഗ്രഹം വാങ്ങാന്‍ കാത്തിരിക്കുകയാണ് എന്നാണ് യെദിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ പരാജയപ്പെടുത്തി നിയമസഭയില്‍ ഭൂരിപക്ഷമുറപ്പിച്ചെങ്കിലും ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കണ്ടിട്ടില്ല. താന്‍ ആര്‍എസ്എസിന്റെ അനുഗ്രഹം വാങ്ങാന്‍ കാത്തിരിക്കുകയാണ് എന്നാണ് യെദിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം വെള്ളിയാഴ്ച യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഡെക്കാണ് ഹെറാള്‍ഡ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യെദിയൂരപ്പയെ മുഖ്യമന്ത്രിയാകുമെന്ന് സൂചന മുരളീധര്‍ റാവു നല്കിയെങ്കില് ഔദ്യോഗിക പ്രഖ്യാപനമൊന്നും ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. യെദിയൂരപ്പയ്ക്ക് പകരക്കാരനായി ഉയര്‍ത്തിക്കാട്ടാനൊരു നേതാവ് കര്‍ണാടകയില്‍ ബിജെപിക്കില്ല താനും. ലിംഗായത്ത് സമുദായത്തിലെ ശക്തമായ സ്വാധീനമാണ് ബിജെപി നേതൃ സ്ഥാനത്തേയ്ക്ക് നിശ്ചയിച്ച പ്രായപരിധി പിന്നിട്ടിട്ടും 76കാരനായ യെദിയൂരപ്പയെ തുണയ്ക്കുന്നത്.
ബിജെപിയുടെ പുതിയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് മുഖ്യമന്ത്രി സ്ഥാനത്ത് യെദിയൂരപ്പയ്ക്ക് പാര വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. യെദിയൂരപ്പയുടെ ശക്തനായ എതിരാളിയാണ് ബിഎല്‍ സന്തോഷ്. എന്നാല്‍ വെറും രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമാണ് കര്‍ണാടക നിയമസഭയില്‍ ബിജെപിക്ക് നിലവിലുള്ളത് എന്നതിനാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ യെദിയൂരപ്പയെ ഒഴിവാക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിയില്ല.