UPDATES

ന്യൂസ് അപ്ഡേറ്റ്സ്

51 വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

ചണ്ഡീഗഢില്‍ നിന്ന് ലേ-യിലേക്ക് പോയ വിമാനം പ്രതികൂല കാലാവസ്ഥമൂലം മടങ്ങിവരുമ്പോള്‍ സ്പിറ്റിയിലെ ധാക്ക ഗ്ലേസിയറിന്റെ മുകളില്‍ എത്തിപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ 51 വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ദോഗ്ര സ്‌കൗട്ട്‌സും വ്യോമസേനയും സംയുക്തമായി 13 ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് എ എന്‍-12 ബി എല്‍-534 യുദ്ധവിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശിലെ രോഹ്താങ് പാസിനും മുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 5240 മീറ്റര്‍ ഉയരത്തിലാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

എയ്‌റോ എന്‍ജിന്‍, ഫൂസ് ലാര്‍ജ്, ഇലക്ട്രിക് സര്‍ക്യൂട്ട്, പ്രൊപ്പല്ലര്‍, ഇന്ധന ടാങ്ക്, എയര്‍ ബ്രേക്ക്, കോക്പിറ്റ് വാതില്‍ തുടങ്ങിയവയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 1968 ഫെബ്രുവരി ഏഴിന് 98 സൈനികരും നാലുജീവനക്കാരുമായി പോയ വിമാനം കാണാതാവുകയായിരുന്നു. വിമാനത്തിന്റെ അവിശിഷ്ടങ്ങള്‍ അന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ശത്രുരാജ്യത്ത് തകര്‍ന്ന് വീണിരിക്കാമെന്ന നിഗമനങ്ങളും വന്നിരുന്നു.

ചണ്ഡീഗഢില്‍ നിന്ന് ലേ-യിലേക്ക് പോയ വിമാനം പ്രതികൂല കാലാവസ്ഥമൂലം മടങ്ങിവരുമ്പോള്‍ സ്പിറ്റിയിലെ ധാക്ക ഗ്ലേസിയറിന്റെ മുകളില്‍ എത്തിപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായെന്നാണ് കരുതുന്നത്. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

Read: ഗുഡ്‌ബൈ ഒക് ഗ്ലൈസിയര്‍! കവിതകള്‍, മൗനപ്രാര്‍ത്ഥന; ഐസ്ലാന്‍ഡ് തങ്ങളുടെ ആദ്യത്തെ ഹിമാനിയ്ക്ക് യാത്രമൊഴി നല്‍കിയത് ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍