UPDATES

ട്രെന്‍ഡിങ്ങ്

പാകിസ്ഥാനെ ഇന്ത്യ വിറപ്പിച്ചത് ഈ ഏഴ് ‘അത്ഭുതങ്ങള്‍’ ഉപയോഗിച്ച്

. ലഷ്‌കര്‍ ഇ തയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ ക്യാമ്പുകളും തകര്‍ത്തതായി ഇന്ത്യ അവകാശപ്പെടുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലെ ബാല്‍ക്കോട്ട് സെക്ടറില്‍ ഭീകരരുടെ പ്രധാന ക്യാമ്പുകള്‍ തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് രാവിലെ പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകളില്‍ 12 ‘മിറാഷ് 2000’ യുദ്ധ വിമാനങ്ങള്‍ 1000 കിലോ ബോംബുകള്‍ വര്‍ഷിച്ച് ജയ്ഷ് ഇ മുഹമ്മദിന്റേത് അടക്കമുള്ള ഭീകര ക്യാമ്പുകളും ലോഞ്ച് പാഡുകളും തകര്‍ത്തതായാണ് ഇന്ത്യന്‍ വ്യോമസേനയുടെ അവകാശവാദം. ലഷ്‌കര്‍ ഇ തയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ ക്യാമ്പുകളും തകര്‍ത്തതായി ഇന്ത്യ അവകാശപ്പെടുന്നു.

പ്രധാനമായും മൂന്ന് ഇടങ്ങളിലാണ് ആക്രമണം നടത്തിയത് എന്നാണ് ഇന്ത്യ പറയുന്നത്. പാക് അധീന കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദ്, ചകോട്ടി, ബലാകോട്ട് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയതായാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്.

പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്താന്‍ ഇന്ത്യ ഉപയോഗിച്ച ഏഴ് ആയുധങ്ങള്‍

 

1. ഗ്വാളിയോറില്‍ നിന്നുള്ള മിറാഷ് 2000 – ഡസോള്‍ട്ട് ഏവിയേഷന്‍ നിര്‍മ്മിച്ച മള്‍ട്ടിറോള്‍ ഫൈറ്റര്‍ ജെറ്റ്, 1980-ല്‍ ഏറ്റെടുത്തു, റാഫേലിന്റെ മുന്‍ഗാമി.


(Mirage 2000)


. പാക് അധീന കാശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയ മൂന്ന് കേന്ദ്രങ്ങള്‍ ഇവയാണ്‌


2. ജിബിയു 12 – ലേസര്‍ മാര്‍ഗ്ഗദര്‍ത്തോടയുള്ള ബോംബ്, കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ബോംബ് കിറ്റ്, അമേരിക്കന്‍ നിര്‍മിതി.


(GBU-12 paveway laser-guided bomb)


3. മാറ്റ്ര മാജിക് ക്ലോസ് കോംബാക്റ്റ് മിസൈല്‍ – ഈ ഫ്രഞ്ച് നിര്‍മിത മിസൈല്‍ പാകിസ്താന്‍ (എതിരാളികളുടെ) വ്യോമസേനയുടെ പ്രതികരണത്തിന് അനുസരിച്ച് മിഷന്‍ നടത്തും.


(Matra magic close combat missile)


4. ലിറ്റനിംഗ് പോഡ് – ലേസര്‍ ഡിസൈനേറ്റര്‍, കൃത്യമായി ലക്ഷ്യത്തില്‍ എത്തുന്നതിന് ടാര്‍ഗെറ്റിംഗ് പോഡും, കൃത്യമായ ബോംബ് ഗൈഡ് ചെയ്യുന്നതിനും


(Litening pod)


5. ഭട്ടിണ്ടയില്‍ നിന്നുള്ള നേത്ര എയര്‍ബോണ്‍ മുന്നറിയിപ്പ് ജെറ്റ് – ആകാശത്ത് നിന്ന് തന്നെ കമാന്‍ഡ് ചെയ്യാനും നിയന്ത്രിക്കാനും കഴിയും. വിമാനങ്ങള്‍ക്ക് ലക്ഷ്യത്തിലേക്കുള്ള ഗതി നിര്‍ണ്ണയിക്കാന്‍ സഹായിക്കും.


(Netra airborne early warning jet)


6. ആഗ്രയില്‍ നിന്നുള്ള ഇല്യൂഷന്‍ 78എം – ദീര്‍ഘ ദൂരം പോകുന്ന യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്ക്കാന്‍ സംവിനമുള്ള എയര്‍ക്രാഫ്റ്റ്.


(Ilyushin-78m)



7.
ഹെറോണ്‍ ഡ്രോണ്‍ – നിയന്ത്രണ രേഖയും മിഷന്‍ നടക്കുന്ന എയര്‍ഫീല്‍ഡും തല്‍സമയം നിരീക്ഷണം നടത്താനും വീഡിയോകള്‍ പകര്‍ത്താനും സാധിക്കും.


(Heron drone)


നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭീകരര്‍ക്കെതിരെ പാകിസ്താന്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ആക്രമണമെന്നാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞത്. അതേസമയം പാകിസ്താനെതിരെ ഇന്ത്യ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പാക് വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖൂറേഷി പ്രതികരിച്ചു. ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാകിസ്ഥാനും അവകാശമുണ്ടെന്നും ഷാ മഹമ്മൂദ് ഖൂറേഷി പറയുന്നു. റേഡിയോ പാക്കിസ്ഥാനോടായിരുന്നു ഖൂറേഷിയുടെ പ്രതികരണം എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍