UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും: മുന്നറിയിപ്പുമായി കരസേന മേധാവി

വരുംദിവസങ്ങളില്‍ നുഴഞ്ഞുകയറ്റം കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

കാശ്മീരില്‍ ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്ഥാന് കരസേന മേധാവി ബിപിന്‍ റാവത്തിന്റെ ശക്തമായ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന് തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്.

തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജമാണ്. വരുംദിവസങ്ങളില്‍ നുഴഞ്ഞുകയറ്റം കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഷോപ്പിയാനിലെ 25 ഗ്രാമങ്ങളില്‍ നിന്നും നാട്ടുകാരെ ഒഴിപ്പിച്ച സൈന്യം ഭീകരര്‍ക്കായി തെരച്ചില്‍ നടത്തി.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് കാശ്മീരിലെ പരിശോധനകള്‍ തുടരുന്നതെന്ന് റാവത്ത് വ്യക്തമാക്കി. ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുകയും പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് പരിശോധനകള്‍ തുടരുന്നത്. ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍