UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: കരസേന ദിനവും നരേന്ദ്ര ഹിര്‍വാനിയുടെ അരങ്ങേറ്റവും

Avatar

1948 മുതല്‍ ജനുവരി 15
ഇന്ത്യന്‍ കരസേന ദിനം

ലെഫ്.ജനറല്‍ കെ എം കരിയപ്പ (അദ്ദേഹം പിന്നീട് ഫീല്‍ഡ് മാര്‍ഷല്‍ ആയി ) ഇന്ത്യന്‍ സേനയുടെ ആദ്യ കമാണ്ടര്‍ ഇന്‍ ചീഫ് ആയി 1948 ജനുവരി 15നു അവരോധിക്കപ്പെട്ടു. ആ സ്ഥാനം അദ്ദേഹം ഏറ്റുവാങ്ങിയത് അവസാനത്തെ ബ്രിട്ടീഷ് കമാണ്ടര്‍ ആയിരുന്ന ജനറല്‍ ഫ്രാന്‍സിസ് ബുച്ചറില്‍ നിന്നുമായിരുന്നു. കരിയപ്പയുടെ സ്ഥാനലബ്ധി നടന്ന ദിവസം പിന്നീട് കരസേന ദിനമായി ആചരിക്കാന്‍ തുടങ്ങി. രാജ്യവ്യാപകമായി കരസേനാ പ്രദര്‍ശനന പരേഡുകള്‍ ഈ ദിവസം നടക്കും. പ്രധാന പരിപാടി ഡെല്‍ഹിയിലാണ് നടക്കുക. അവിടെ സേനയിലെ പ്രധാന മേധാവികള്‍ സല്യൂട്ട് സ്വീകരിക്കും.

1988 ജനുവരി 15
നരേന്ദ്ര ഹിര്‍വാനിയുടെ അരങ്ങേറ്റം

ഇന്ത്യക്കു വേണ്ടി ലെഗ് സ്പിന്നര്‍ നരേന്ദ്ര ഹിര്‍വാനിയുടെ സ്വപ്നസമാനമായ അരങ്ങേറ്റം 1988 ജനുവരി 15 ന് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയിലെ അവസാന ടെസ്റ്റിലായിരുന്നു.

ചെന്നൈയില്‍ നടന്ന ഈ ടെസ്റ്റ് മത്സരത്തില്‍ ഇരു ഇന്നിംഗ്‌സുകളിലും 8 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഹിര്‍വാനിയുടെ പ്രകടനം പരമ്പരയില്‍ ഇന്ത്യയ്ക്കു വിന്‍ഡീസിന് ഒപ്പമെത്താന്‍ സഹായകമായി. 136 റണ്‍സിന് 16 വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഓസ്‌ട്രേലിയന്‍ ബൗളര്‍ ബോബ് മെസ്സി 1972ല്‍ നേടിയ റെക്കോഡ് ഒരു റണ്‍ വ്യത്യാസത്തില്‍ ഭേദിക്കാനും ഹിര്‍വാനിക്ക് കഴിഞ്ഞു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍