UPDATES

കായികം

ഒളിമ്പ്യന്‍ സുധ സിംഗിന് സിക്ക രോഗലക്ഷണം

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്തു മടങ്ങിയെത്തിയ അത്‌ലറ്റ് സുധ സിംഗിനെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത തളര്‍ച്ചയും പനിയും ഉണ്ടായതിനെ തുടര്‍ന്നാണ് സുധ സിംഗിനെ ആശുപത്രിയില്‍ എത്തിച്ചത്. രക്തസമ്മര്‍ദ്ദവും ശരീരം വേദനയും സുധയെ അലട്ടുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് സുധ നാട്ടിലെത്തിയത്.

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 കാരിയായ സുധ സിംഗിനെ പ്രത്യേകനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണെന്നും സുധയ്ക്ക് സിക്ക വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും പറയുന്നു. സുധയുടെ രക്തസാമ്പിളുകള്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെത്തിയ എല്ലാ താരങ്ങള്‍ക്കും സിക്ക വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേക കരുതല്‍ എടുക്കണമെന്നു കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള സുധയുടെ കൂടെ മുറി പങ്കിട്ടിരുന്ന മലയാളി ഒ പി ജയ്ഷ, കവിത റൗട്ട് എന്നിവര്‍ക്കും പനി ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.

അതേസമയം സുധ സിംഗിന്റെ ആരോഗ്യത്തില്‍ നല്ല പുരോഗതിയുണ്ടെന്നാണ് ബെംഗളൂരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍