UPDATES

വിപണി/സാമ്പത്തികം

നോട്ട് നിരോധനം ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ പട്ടിക ചുരുക്കി; കുലുക്കമില്ലാതെ അംബാനി

ഹുറണ്‍ ഗ്ലോബല്‍ റിച്ച് ഇന്ത്യ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ സ്വത്തുള്ള 132 ശതകോടീശ്വരന്മാരാണുള്ളത്. ഇവരുടെ മൊത്തം ആസ്തി 392 ബില്യണ്‍ ഡോളറാണ്.

നോട്ട് നിരോധനം പതിനൊന്ന് ഇന്ത്യന്‍ ശതകോടീശ്വരന്മാരെ പട്ടികയില്‍ നിന്ന് പുറത്താക്കിയപ്പോഴും മുകേഷ് അംബാനിക്ക് കുലുക്കമൊന്നുമില്ല. 26 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് അദ്ദേഹമെന്ന് ചൊവ്വാഴ്ച പുറത്തിറങ്ങിയ ഒരു പഠനം പറയുന്നു. ഹുറണ്‍ ഗ്ലോബല്‍ റിച്ച് ഇന്ത്യ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ സ്വത്തുള്ള 132 ശതകോടീശ്വരന്മാരാണുള്ളത്. ഇവരുടെ മൊത്തം ആസ്തി 392 ബില്യണ്‍ ഡോളറാണ്. നോട്ട് നിരോധനം മൂലം ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ഇവരുടെ മൊത്തം ആസ്തിയുടെ കാര്യത്തില്‍ വന്‍വര്‍ദ്ധനയാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി കഴിഞ്ഞ വര്‍ഷം 16 ശതമാനമാണ് വര്‍ദ്ധിച്ചത്.

അംബാനിക്ക് പിറകെ രണ്ടാം സ്ഥാനത്ത് എസ്പി ഹിന്ദുജയും കുടുംബവുമാണ് ഉള്ളത്. ഇവരുടെ ആസ്തി 14 ബില്യണ്‍ ഡോളറാണ്. 14 ബില്യണ്‍ ഡോളര്‍ ആസ്തി തന്നെയുള്ള ദിലീപ് സാംഗ്വിയും ഈ പട്ടികയില്‍ ഉണ്ട്. പല്ലോണ്‍ജി മിസ്ട്രി (12 ബില്യണ്‍ ഡോളര്‍), ലക്ഷ്മി എന്‍ മിത്തല്‍ (12 ബില്യണ്‍ ഡോളര്‍), ശിവ് നദാര്‍ (12 ബില്യണ്‍ ഡോളര്‍), സൈറസ് പൂനാവാല (11 ബില്യണ്‍ ഡോളര്‍), അസിം പ്രേംജി (9.7 ബില്യണ്‍), ഉദയ് കൊഡാക് (7.2 ബില്യണ്‍) ഡേവിഡ് റൂബെന്‍, സൈമണ്‍ റൂബന്‍ (6.7 ബില്യണ്‍) എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളില്‍. നോട്ട് നിരോധനം മൂലം കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ സമ്പത്ഘടനയില്‍ വലിയ തിരിച്ചടികള്‍ നേരിട്ടെങ്കിലും ദീര്‍ഘകാലത്തില്‍ നടപടി ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്ന് ഹുറണ്‍ റിപ്പോര്‍ട്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രധാന ഗവേഷകനുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു. മുംബെയില്‍ മാത്രം 42 ശതകോടീശ്വരന്മാരാണുള്ളത്. ഡല്‍ഹിയില്‍ 21ഉം അഹമ്മദാബാദില്‍ ഒമ്പതും ശതകോടീശ്വരന്മാരുണ്ട്. പട്ടികയില്‍ പുതുതായി 21 പേര്‍ ഇടംപിടിച്ചപ്പോള്‍ 31 പേര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. പുതുതായി പട്ടികയില്‍ ഇടംപിടച്ചവരില്‍ ഏറ്റവും മുന്നില്‍ പതഞ്ജലിയുടെ ആചാര്യ ബാലകൃഷ്ണയാണ് പ്രമുഖന്‍. 3.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇദ്ദേഹം 29-ാം സ്ഥാനത്താണ്. കിരണ്‍ മസുദാര്‍ ഷായാണ് പട്ടികയില്‍ ഉള്ള ഏക വനിത. ഇവരുടെ ആസ്തി 1.9 ബില്യണ്‍ ഡോളറാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍