UPDATES

ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം; ഇന്ത്യന്‍ ചാനലുകള്‍ക്ക് പാകിസ്താനില്‍ നിരോധനം

അഴിമുഖം പ്രതിനിധി

പാകിസ്താനില്‍  ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ആള്‍ ഇന്ത്യ റേഡിയോ ബലൂചി ഭാഷയില്‍ പ്രക്ഷേപണം തീരുമാനിച്ചതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി, ഡിടിഎച്ച് വഴിയുള്ള ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം നടത്താന്‍ തീരുമാനിച്ചതാണ് ഇന്ത്യന്‍ ചാനലുകള്‍ക്ക് വിനയായത്. പുതിയ തീരുമാനപ്രകാരം ബലൂചി ഭാഷയില്‍ സംപ്രേഷണത്തിന്റെ ആറു ശതമാനം സമയം ഇന്ത്യന്‍ ചാനലുകള്‍ പാകിസ്താനി പ്രവിശ്യയായ ബലുചിസ്താനില്‍ നടക്കുന്ന പാക് വിരുദ്ധ പോരാട്ടങ്ങളില്‍ ഇടപെടാനാണ് ഇന്ത്യ ആലോചിക്കുന്നത്.

പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നിരോധനം മൂലം പാകിസ്താനിലെ മുപ്പതുലക്ഷം ജനങ്ങള്‍ക്ക് ഇനി ഇന്ത്യന്‍ ചാനലുകള്‍ കാണാന്‍ കഴിയില്ലെന്നാണ് കണക്കാക്കുന്നത്. പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വഴിയുള്ള ഇന്ത്യന്‍ ചാനലുകള്‍ക്കു നിലവില്‍ നിരോധനം ഉണ്ടാവില്ല.

വിദേശ ചാനലുകള്‍ക്ക് പാകിസ്താനില്‍ പത്തുശതമാനം സമയം മാത്രമാണ് സംപ്രക്ഷേപണം ചെയ്യുവാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിലും ഇന്ത്യന്‍ ചാനലുകള്‍ക്കു നിരോധനമേര്‍പ്പെടുത്തുമെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍