UPDATES

യെമനിലെ യുദ്ധം; ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ് ലൈന്‍ തുറന്നു

അഴിമുഖം പ്രതിനിധി

യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ഇതിനായി യെമന്‍ തലസ്ഥാനമായ സനയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ് ലൈന്‍ തുറന്നു. ഇവിടെ യാത്രാരേഖകള്‍ ശരിയാക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

എംബസിയിലെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍-00967 734000658, 00967 734000657.

യെമനില്‍ കുടങ്ങിയ മലയാളികളെ തിരികെയെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ സി ജോസഫും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നോര്‍ക്കയുടെ അടിയന്തര സെല്‍ തുറന്നിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എക്‌സിറ്റ് പാസ് നല്‍കാന്‍ ഇന്ത്യന്‍ എംബസി തയ്യാറാകുമെന്നും മന്ത്രി അറിയിച്ചു.

സൗദിയുടെ നേതൃത്വത്തില്‍ യെമനിലെ വിമതര്‍ക്കെതിരെ അറബ് രാജ്യങ്ങളുടെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചതോടെ രാജ്യത്തെ ജനജീവിതം അപകടകരമായ അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളടക്കം 35,000 ത്തോളം ഇന്ത്യക്കാര്‍ യെമനില്‍ ഉണ്ടെന്നാണ് കണക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍