UPDATES

ഇമ്രാന്‍ ഖാന്റെ ലേഖനം വായിക്കാന്‍ സമയമില്ലെന്ന് വിദേശകാര്യമന്ത്രി, പാകിസ്താനുമായി ചര്‍ച്ചയ്ക്ക് ഇല്ല

കാശ്മീർ വിഷത്തിൽ ഇന്ത്യൻ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂയോർക്ക് ടൈസിൽ എഴുതിയ ലേഖനത്തെ തള്ളി ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ആണവ ശക്തിയായ ഇന്ത്യ കാശ്മീർ വിഷയത്തിൽ ലോകത്തെ തന്നെ ഭീഷണിപ്പെടുക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നത് എന്നുള്‍പ്പെടെ ആരോപിക്കുന്ന ലേഖനം വായിക്കാൻ സമയം ഇല്ലെന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഒന്നായ പൊളിറ്റിക്കോയ്ക്ക് ബ്രസൽസിൽ വച്ച് നൽകിയ അഭിമുഖത്തിലായിരുന്നു ജയശങ്കർ നിലപാട് അറിയിച്ചത്. കാശ്മീരിലെ നിയന്ത്രണങ്ങളിൽ വരും ദിവസങ്ങളില്‍ കൂടുതൽ ഇളവ് വരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളാതെ പാകിസ്താനുമായി ചര്‍ച്ചകൾക്കില്ലെന്നും ജയശങ്കർ വ്യക്തമാക്കുന്നു. കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് കാട്ടി പാകിസ്താൻ ഇന്ത്യക്ക് കത്തയച്ചെന്ന് ഇമ്രാൻ ഖാന്റെ ലേഖനത്തിലെ പരാമർശത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തീവ്രവാദ ഗ്രൂപ്പുകൾക്ക് നൽകിവരുന്ന ധനസഹായത്തിൽ ഉൾപ്പെടെ പാകിസ്താൻ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ ചർച്ചകൾ നടക്കില്ല. പാകിസ്ഥാന്റെ ഇരുണ്ട കോണുകളിൽ നടക്കുന്ന ഒന്നല്ല തീവ്രവാദം. ഇത് പകൽ വെളിച്ചത്തിലാണ് ചെയ്യുന്നതെന്നും , ജയശങ്കർ ആരോപിക്കുന്നു.

തീവ്രവാദ പ്രവർത്തനങ്ങൾ സജീവമാകുന്നത് തടയാനും, അക്രമം നടത്തുന്ന ആളുകൾ പരസ്പരം ബന്ധപ്പെടുന്നത് നിർത്താനുമാണ് ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. എന്നാൽ തീവ്രവാദികൾ തമ്മിലുള്ള ആശയവിനിമയം തടയാൻ നടപടി സ്വീകരിക്കുമ്പോൾ സമ്പദ്‌ വ്യവസ്ഥയുടെ ബാക്കി ഭാഗത്തെ ബാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തീവ്രവാദികളും അവരുടെ നേതാക്കളും തമ്മിലുള്ള ആശയവിനിമയം മാത്രം തടയാൻ ബുദ്ധിമുട്ടാണ്. ഒരു ബാന്‍ഡ് മാത്രമായി നിയന്ത്രിക്കാനാവില്ല. ആ നിയന്ത്രണം മറ്റുള്ളരെയും ബാധിക്കുകയാണ്. നിയന്ത്രണങ്ങളിൽ ഉടൻ മാറ്റം വരുമെന്നും അദ്ദേഹം പറയുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത് പിന്നിൽ നടപ്പാക്കിയ ഹിന്ദുത്വ അജണ്ടയാണെന്ന അരോപണവും അദ്ദേഹം തള്ളി.

കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കുന്നതിലൂടെ ഒരു പുതിയ നിക്ഷേപ സാഹചര്യം കൊണ്ടുവരും, അത് താഴ്വരയുടെ സാമ്പത്തിക വളർച്ചയ്ക്ക് വഴിവയ്ക്കും. കശ്മീരിന്റെ പുതിയ പദവി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ വലിയ സംരംഭക നിക്ഷേപത്തിന് സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറയുന്നു.

Also Read- സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍