UPDATES

ചരിത്രത്തില്‍ ഇന്ന്

1992 മാര്‍ച്ച് 30: സത്യജിത് റായിക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു

1981 മാര്‍ച്ച് 30: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് റീഗന്‍ ഒരു വധശ്രമത്തെ അതിജീവിച്ചു

ഇന്ത്യ

ഇന്ത്യയുടെ ചലച്ചിത്ര ആചാര്യനായ സത്യജിത് റായിക്ക് 1992 മാര്‍ച്ച് 30-ന് ആജീവനാന്ത നേട്ടത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു. 1956-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഹ്യുമണ്‍ അവാര്‍ഡ് ഉള്‍പ്പെടെ പതിനൊന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 1955-ലെ പതേര്‍ പാഞ്ജലിയില്‍ തുടങ്ങിയ ആ ചലച്ചിത്ര സമപര്യയില്‍, ഡോക്യുമെന്ററികളും ഹൃസ്വചിത്രങ്ങളും ഉള്‍പ്പെടെ 36 സിനിമകളാണ് റേ സംവിധാനം ചെയ്തത്. അപുത്രയത്തിലെ ആദ്യ സിനിമയായിരുന്നു പതേര്‍ പാഞ്ജലി. അപരാജിതോ (1956), അപുര്‍ സന്‍സാര്‍ (1959) എന്നിവയായിരുന്നു മറ്റ് ചിത്രങ്ങല്‍. ഒരു പരസ്യകലാകാരനായി ജീവിതം ആരംഭിച്ച റേ, ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഴാങ് റെനെയറിനെ കണ്ടുമുട്ടിയതോടെയാണ് സ്വതന്ത്ര ചലിച്ചിത്ര രചനയിലേക്ക് കടന്നത്. തന്റെ സൃഷ്ടികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ റേ, ആഗോളതലത്തിലുള്ള എല്ലാ ചലച്ചിത്ര മേളകളിലും സമ്മാനിതനുമായി. 1992 ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. രചന, നടീനടന്മാരെ തിരഞ്ഞെടുക്കല്‍, സംഗീതസംവിധാനം, സന്നിവേശം തുടങ്ങിയ നിരവധി കാര്യങ്ങള്‍ നിര്‍വഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. കുട്ടികളെ കൗമാരക്കാരെയും ഉദ്ദേശിച്ച് നിരവധി ചെറുകഥകളും നോവലുകളും അദ്ദേഹം രചിക്കുകയുണ്ടായി. ചാര്‍ളി ചാപ്ലിന് ശേഷം ഓക്‌സ്‌ഫോര്‍ഡ് സര്‍കലാശാല ഓണററി ബിരുദം നല്‍കി ആദരിച്ച ചലച്ചിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹം.

ലോകം

1981 മാര്‍ച്ച് 30: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് റീഗന്‍ ഒരു വധശ്രമത്തെ അതിജീവിച്ചു


വാഷിംഗ്ടണ്‍ ഡിസിയിലെ വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് 1981 മാര്‍ച്ച് 30-ന് നടന്ന വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് റീഗന്‍ ഒരു വധശ്രമത്തെ അതിജീവിച്ചു. സംഭവത്തില്‍ പ്രസിഡന്റ് റീഗനും മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റു. 1976-ല്‍ ജോഡി ഫോസ്റ്ററുടെ ടാക്‌സി ഡ്രൈവര്‍ എന്ന ചിത്രം കണ്ട് ഇഷ്ടപ്പെട്ട ജോണ്‍ ഹിന്‍ക്ലെ ജൂനിയര്‍ എന്ന ആള്‍ നടിയുടെ മനസിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയത്. വാഷിംഗ്ടണ്‍ ഡിസിയിലെ ഫോര്‍ഡ്‌സ് തിയേറ്ററില്‍ ഒരു ധനശേഖരണ പരിപാടിയില്‍ റീഗന്‍ ഭാര്യ നാന്‍സിയോടൊപ്പം പങ്കെടുത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹിന്‍ക്ലെ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. പ്രസിഡന്റിനെ കാത്തുനിന്ന ആള്‍ക്കൂട്ടത്തിനിടയിലായിരുന്നു ഹിന്‍ക്ലെ സ്ഥാനം പിടിച്ചിരുന്നുത്. പോയിന്റ് 22 റിവോള്‍വറില്‍ വെടിയുണ്ടകള്‍ നിറച്ച് കാത്തിരുന്ന ഹിന്‍ക്ലെ, പ്രസിഡന്റില്‍ നിന്നും വെറും പത്തടി അകലത്തില്‍ നിന്നാണ് വെടിയുതിര്‍ത്തത്. പക്ഷെ തോക്കു ഉപയോഗിക്കുന്നതില്‍ ഹിന്‍ക്ലെയ്ക്ക് വൈദഗ്ധ്യമില്ലാത്തതിനാല്‍ മിക്ക തവണയും തോക്ക് പൊട്ടിയില്ല. ഹിന്‍ക്ലെയുടെ ആദ്യ വെടികൊണ്ടത് പ്രസ് സെക്രട്ടറി ജെയിംസ് ബാര്‍ഡിക്കായിരുന്നു. അതിന് ശേഷം ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും പരിക്കേറ്റു. റീഗന്റെ ലിമോയില്‍ പതിച്ച മൂന്നാമത്തെ വെടി അദ്ദേഹത്തിന്റെ നെഞ്ചില്‍ തട്ടിത്തെറിച്ചു. എന്നാല്‍ ഹിന്‍ക്ലെയുടെ ഉന്മാദാവസ്ഥ കണക്കിലെടുത്ത് പ്രസിഡന്റിനെതിരെയുള്ള വധശ്രമത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍