UPDATES

കായികം

ഫിഫ ഫുട്ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം

Avatar

അഴിമുഖം പ്രതിനിധി

പുതുക്കിയ ഫിഫ ഫുട്ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീമിന് മുന്നേറ്റം. 148-ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ ടീം 11 സ്ഥാനങ്ങള്‍ കയറി 137 ാം സ്ഥാനത്തെത്തി. കഴിഞ്ഞ ആറുവര്‍ഷത്തിനിടെയുള്ള(2010-ന് ശേഷം) ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഫിഫ റാങ്കിങ്ങില്‍ 230 പോയിന്റാണ് ഇന്ത്യന്‍ ടീം നേടിയിരിക്കുന്നത്.

നിലവില്‍ ഹോങ്കോങ്, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തായ്ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് മുകളിലാണ് ഇന്ത്യയുടെ റാങ്കിങ്. സെപ്റ്റംബറില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ പ്യൂട്ടോറിക്കോയെ തോല്‍പ്പിച്ചതും ഇന്ത്യക്ക് നേട്ടമായി.

റാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. 1646 പോയിന്റുമായിട്ടാണ് നീലപ്പട ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. മൂന്നാം സ്ഥാനത്തായിരുന്നു ജര്‍മനി രണ്ടാമതും നാലാം സ്ഥാനത്തായിരുന്ന ബ്രസീല്‍ മൂന്നാമതുമെത്തി. നാലാം സ്ഥാനത്ത് ബെല്‍ജിയന്‍ ടീമാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍