UPDATES

പ്രവാസം

കറക്കുകമ്പനിയുടെ പേരില്‍ നിക്ഷേപ തട്ടിപ്പ്: എഫ്‌സി ഗോവ സ്പോണ്‍സറായ ഇന്ത്യക്കാരന് ദുബായില്‍ 500 വര്‍ഷം തടവ്

നാല് ലക്ഷം യുഎഇ ദിറാം (70 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) തനിക്ക് നഷ്ടമായതായാണ് ഒരു നിക്ഷേപകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം സിഡ്‌നി ലിമോസിനെ ചതിച്ചതാണ് എന്നാണ് ഭാര്യയും സീനിയര്‍ അക്കൗണ്ടന്റ് റയാന്‍ ഡിസൂസയും പറയുന്നത്.

വ്യാജ കമ്പനിയുടെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ കുറ്റത്തിന് എഫ് സി ഗോവ ടീമില്‍ ഓഹരി ഉടമയായിരുന്ന ഇന്ത്യക്കാരന് ദുബായില്‍ 500 വര്‍ഷം തടവ് ശിക്ഷ. 200 മില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 1302 കോടിയിലധികം ഇന്ത്യന്‍ രൂപ) അഴിമതി കേസിലാണ് ഗോവ സ്വദേശിയായ സിഡ്‌നി ലെമോസിന് ദുബായ് കോടതി ശിക്ഷ വിധിച്ചത്. സിഡ്‌നി ലെമോസിന്റെ എക്‌സന്‍ഷ്യല്‍ എന്ന കമ്പനി 25000 ഡോളറില്‍ 120 ശതമാനം ആന്വല്‍ റിട്ടേണാണ് വാഗ്ദാനം ചെയ്തിരുന്നത്. 2016ല്‍ തന്നെ ഈ നിക്ഷേപ പദ്ധതി പൊളിഞ്ഞിരുന്നു. നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് കമ്പനി നിര്‍ത്തി. ലെമോസിനെതിരെ കേസും വന്നു. ദുബായ് എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സമ്മര്‍ദ്ദം മൂലം 2016ല്‍ കമ്പനി അടച്ചുപൂട്ടി. സീല്‍ ചെയ്ത ഓഫീസില്‍ അതിക്രമിച്ച് കടന്നുകയറി രേഖകള്‍ എടുത്തുകൊണ്ടുപോയ സംഭവത്തില്‍ ലെമോസിന്റെ ഭാര്യ വലാനി കാര്‍ഡോസോയ്‌ക്കെതിരെ കേസെടുത്തു.

2015ല്‍ ലെമോസിന്റെ എഫ്‌സി പ്രൈം മാര്‍ക്കറ്റ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എഫ്‌സി ഗോവയുടെ ഏറ്റവും വലിയ സ്‌പോണ്‍സറായി വാര്‍ത്തകളില്‍ നിറഞ്ഞു. മറ്റ് ടീം ഉടമകളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അഭിഷേക് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ക്കൊപ്പം ലെമോസ് പരിപാടികളില്‍ പങ്കെടുത്തു. 2016 ഡിസംബറിലാണ് ലെമോസിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങി. 2017 ജനുവരിയില്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.

നാല് ലക്ഷം യുഎഇ ദിറാം (70 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) തനിക്ക് നഷ്ടമായതായാണ് ഒരു നിക്ഷേപകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം സിഡ്‌നി ലിമോസിനെ ചതിച്ചതാണ് എന്നാണ് ഭാര്യയും സീനിയര്‍ അക്കൗണ്ടന്റ് റയാന്‍ ഡിസൂസയും പറയുന്നത്. കമ്പനിയിലെ ടീം ലീഡര്‍ ബിസിനസ് എതിരാളികളുമായും ചില അഭിഭാഷകരുമായും ചേര്‍ന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് പരാതി കൊടുപ്പിക്കുകയായിരുന്നു എന്നാണ് ഇവരുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍