UPDATES

കോഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമം

അഴിമുഖം പ്രതിനിധി

ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് കൊണ്ടുപോയ കോഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം ഒരു സംഘം ആരംഭിച്ചു. ഇന്ത്യന്‍ വ്യവസായിയും ബോളിവുഡ് അഭിനേത്രിയുമാണ് ഈ സംഘത്തിന് പിന്നില്‍. കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചു നല്‍കുന്നതിന് ബ്രിട്ടനെ പ്രേരിപ്പിക്കുന്നതിനായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് അവര്‍. ഇംഗ്ലണ്ടിലെ ഹൈക്കോടതിയില്‍ നിയമ നടപടികള്‍ ആരംഭിക്കാന്‍ അഭിഭാഷകരുമായി അവര്‍ ചര്‍ച്ച നടത്തുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ടുകളില്‍ ഒന്നായ കോഹിനൂര്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടണ്‍ മോഷ്ടിച്ചുവെന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നത്. അന്താരാഷ്ട്ര കോടതിയെ സമീപിപ്പിക്കാനും നീക്കമുണ്ട്.

ഈ ആഴ്ചയില്‍ പ്രധാനമന്ത്രി മോദി ഇംഗ്ലണ്ട് സന്ദര്‍ശിക്കാനിരിക്കേയാണ് ഇവരുടെ ശ്രമം ആരംഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച ബ്രിട്ടനിലെത്തുന്ന മോദി എലിസബത്ത് രാജ്ഞിയുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും ചര്‍ച്ച നടത്തും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍