UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും 1980ല്‍ ഒളിമ്പിക് സ്വര്‍ണ്ണം നേടിയ ടീമിലെ അംഗവുമായിരുന്ന മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. കരള്‍ രോഗവും വ്യക്കയുടെ തകരാറും മൂലം ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഡല്‍ഹിയിലെ മേദാന്ത മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു

മുന്‍ റയില്‍വേ താരം കൂടിയായ ഷാഹിദിന്റെ ഗുരുതരാവസ്ഥ പുറം ലോകം അറിഞ്ഞതു തന്നെ അടുത്തകാലത്താണ്. അദ്ദേഹത്തിന് ചികിത്സാ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധന്‍രാജ് പിള്ള പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

1980 മോസ്‌കോ ഒളിമ്പക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം നേടി കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഷാഹിദ് വഹിച്ചത്. 19ാം വയസ്സില്‍ ടീമിലെത്തിയ അദ്ദേഹത്തെ 1981ല്‍ രാജ്യം അര്‍ജുന അവാര്‍ഡും 1986ല്‍ പത്മശ്രീയും നല്‍കി ആദരിച്ചിരുന്നു. ഡ്രിബിള്‍ ചെയ്യാനുള്ള മികവ് കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഷാഹിദ് 1985-86 വര്‍ഷത്തിലാണ് രാജ്യത്തെ നയിച്ചത്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍