UPDATES

വിപണി/സാമ്പത്തികം

ഇന്ത്യന്‍ ഐടി കമ്പനികള്‍ എച്ച്-1ബി വിസ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് നാരായണ മൂര്‍ത്തി

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ പ്രാദേശികമായ നിയമനങ്ങളില്‍ ശ്രദ്ധിക്കണം

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ ബഹുസംസ്‌കാരത്തിലേക്ക് നീങ്ങണമെന്നും എച്ച്-1ബി വിസ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ഒട്ടനവധി ഇന്ത്യക്കാരെ കമ്പനികള്‍ അമേരിക്കയിലെത്തിക്കുന്നുണ്ട്. എന്നാല്‍ പ്രാദേശികമായ നിയമനങ്ങളില്‍ ഈ കമ്പനികള്‍ ശ്രദ്ധിക്കണമെന്നാണ് മൂര്‍ത്തി പറയുന്നു.

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ നിര്‍ബന്ധമായും ബഹുസംസ്‌കാരം പുലര്‍ത്തണം. അമേരിക്കയില്‍ അമേരിക്കന്‍ പൗരന്മാരെയും കാനഡയില്‍ കനേഡിയന്‍ പൗരന്മാരെയും ബ്രിട്ടനില്‍ ബ്രിട്ടീഷ് പൗരന്മാരെയും നിയമിക്കണം. അത് മാത്രമാണ് യഥാര്‍ത്ഥ ബഹുസംസ്‌കാരം പുലര്‍ത്താനുള്ള മാര്‍ഗ്ഗം. കോളേജുകളില്‍ നിന്നും അവിടുത്തെ പൗരന്മാര്‍ക്കിടയില്‍ നിന്നും നിയമനങ്ങള്‍ നടത്തുന്നത് നമ്മുടെ കമ്പനികളുടെ സല്‍പ്പേര് വര്‍ദ്ധിപ്പിക്കും.

ഇന്ത്യക്കാരല്ലാത്ത പ്രൊഫഷണലുകളെ ഉപയോഗിച്ച് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യക്കന്‍ കമ്പനികള്‍ പഠിക്കേണ്ടതുണ്ട്. കടുത്ത തീരുമാനങ്ങളെടുക്കാത്ത ഇന്ത്യന്‍ മാനസിക അവസ്ഥയില്‍ ബഹുസംസ്‌കാരമെന്നത് അത്ര എളുപ്പമല്ലെന്നും മാനേജര്‍മാര്‍ അത് പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വിദേശ പൗരന്മാരെ ജോലിയില്‍ നിയമിക്കുന്നതിനുള്ള വിസയാണ് എച്ച്-1ബി. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കാനായി ഐടി കമ്പനികളാണ് ഈ വിസ പ്രധാനമായും ഉപയോഗിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍