UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുല്‍ഭൂഷനു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ പോയത് ഇന്ത്യ ചെയ്ത അബദ്ധം; ജ. കട്ജു

ഇന്ത്യയുടെ നീക്കം പാകിസ്താനെ സന്തോഷിപ്പിക്കുന്നുണ്ട്

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ ഒഴിവാക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ഇന്ത്യന്‍ തീരുമാനം വലിയ അബദ്ധമായി പോയെന്നു സുപ്രിം കോടതി മുന്‍ ജഡ്ജി ജ. മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കട്ജു ഇങ്ങനെയൊരു ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

കശ്മീര്‍ വിഷയം ഉള്‍പ്പെടെ ഐസിജെയുടെ മുന്നില്‍ എത്തിക്കാന്‍ പാകിസ്താന് അവസരം ഉണ്ടാക്കി കൊടുത്തിരിക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നതെന്നു കട്ജു പറയുന്നു. ഒരു വ്യക്തിക്കുവേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് നമ്മള്‍ പോയത് പാകിസ്താനെ സന്തോഷിപ്പിക്കുന്നുണ്ട്. ഇനിയവര്‍ കശ്മീര്‍ ഉള്‍പ്പെടെ പലവിഷയങ്ങളും അന്താരാഷ്ട്രതലത്തില്‍ എത്തിക്കും. നമ്മള്‍ ഇത്രയും നാള്‍ എതിര്‍ത്തിരുന്നതും അതാണ്. ‘പണ്ടോര പെട്ടി’ തുറന്നതുപോലെയായി നമ്മള്‍ ഐസിജെയില്‍ പോയത്; കട്ജു കുറിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍