UPDATES

ട്രെന്‍ഡിങ്ങ്

ലീഗല്‍ നോട്ടീസുകളെ ഭയപ്പെടുന്നില്ല, ഇപ്പോള്‍ നടക്കുന്നത് മാധ്യമ സെന്‍സര്‍ഷിപ്പ്: പ്രബീര്‍ പൂര്‍കായസ്ത സംസാരിക്കുന്നു

മാധ്യമ സ്ഥാപനങ്ങളെ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കോര്‍പ്പറേറ്റുകള്‍ വിഴുങ്ങുന്ന നിലയാണുള്ളത്- ഇന്ത്യന്‍ മാധ്യമ പ്രതിസന്ധി; സംവാദം തുടരുന്നു

2015 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരാവസ്ഥ കാലത്തെ തടവുകാരെ ആദരിക്കുന്നതിന് വേണ്ടി ന്യൂഡല്‍ഹിയില്‍ ചടങ്ങ് സംഘടിപ്പിച്ചു. എന്നാല്‍ ക്ഷണിക്കപ്പെട്ടവരില്‍ ഒരാളായിരുന്ന പ്രബീര്‍ പുര്‍കായസ്ത ആ ചടങ്ങില്‍ പങ്കെടുത്തില്ല. നിലവില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കില്ലെന്നുമായിരുന്നു പ്രബീര്‍ പുര്‍കായസ്തയുടെ നിലപാട്. സാമൂഹ്യപ്രവര്‍ത്തകനും സയന്‍സ് ആക്ടിവിസ്റ്റുമാണ് അദ്ദേഹം. ടെലികോം, സോഫ്റ്റ്‌വെയര്‍, ഊര്‍ജ്ജ മേഖലകളിലെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നു. 2009ല്‍ ന്യൂസ്‌ക്ലിക് (newsclick.in) എന്ന ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ സ്ഥാപിച്ചു. അതിന്റെ ചീഫ് എഡിറ്ററാണ് അദ്ദേഹം.

വീഡിയോ ന്യൂസുകളിലാണ് ന്യൂസ്‌ക്ലിക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്നതും സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുന്നതുമായ വാര്‍ത്തകളിലൂടെ ന്യൂസ് ക്ലിക് ഒരു സമാന്തര മാധ്യമധാരയെ ശക്തിപ്പെടുത്തുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന കര്‍ഷക, തൊഴിലാളി പ്രക്ഷോഭങ്ങളെയും ജനകീയ സമരങ്ങളെയും ഗൗരവത്തോടെ സമീപിക്കുന്നു. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ നയസമീപനങ്ങളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും ന്യൂസ് ക്ലിക് പ്രസിദ്ധീകരിക്കുന്നുണ്ട്. മൂലധന താല്‍പര്യങ്ങള്‍ എഡിറ്റോറിയല്‍ നയത്തില്‍ കൈകടത്താതെ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍ പുര്‍കായസ്തയ്ക്കും സംഘത്തിനും കഴിയുന്നു. പരസ്യത്തില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നോ ഫണ്ട് സ്വീകരിക്കുന്നില്ല എന്ന പ്രത്യേകതയുണ്ട്. മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് പ്രബീര്‍ പുര്‍കായസ്ത അഴിമുഖവുമായി സംസാരിക്കുന്നു.

ലീഗല്‍ നോട്ടീസുകള്‍ കിട്ടാറുണ്ട്. ഇത് വാര്‍ത്ത ചെയ്യുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരാം. തെറ്റ് ചെയ്യാത്തിടത്തോളം ലീഗല്‍ നോട്ടീസുകളെ ഭയപ്പെടേണ്ടതില്ല. അര്‍ഹിക്കുന്ന അവഗണനയോടെ അവ തള്ളിക്കളയുക. എന്തെങ്കിലും മറയ്ക്കാനുള്ളവരാണ് ലീഗല്‍ നോട്ടീസുമായി മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുക. ലീഗല്‍ നോട്ടീസിനെ പേടിക്കുന്നവര്‍ക്ക് ജേര്‍ണലിസം പറ്റിയ പണിയല്ല. എല്ലാ സര്‍ക്കാരുകളും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവക്ക് അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ മോദി സര്‍ക്കാര്‍ പെരുമാറുന്ന രീതിയില്‍ ചെയ്യാന്‍ അവര്‍ ശ്രമിച്ചിട്ടില്ല എന്ന് പറയാം. ഇപ്പോള്‍ വിവിധ രീതികളില്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കപ്പെടുകയാണ്. മാധ്യമ സ്ഥാപനങ്ങളെ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കോര്‍പ്പറേറ്റുകള്‍ വിഴുങ്ങുന്ന നിലയാണുള്ളത്. വാര്‍ത്തയ്ക്ക് വായനക്കാരന്റെ പിന്തുണ വേണം. സബ്‌സ്ക്രിപ്ഷനുകളിലൂടെയും സംഭാവനകളിലൂടെയും മുന്നോട്ട് പോകാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. വ്യത്യസ്തമായ മാതൃകകളുണ്ടാകണം. പരസ്യത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകാനാവില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കാര്യമെടുത്താല്‍ വരുമാനത്തിന്റെ ഭൂരിഭാഗവും പോകുന്നത് ഗൂഗിളിനും ഫേസ്ബുക്കിനുമാണ്. വാര്‍ത്തകള്‍ ഉണ്ടാക്കുന്ന പോര്‍ട്ടലുകള്‍ക്കല്ല ഇതിന്റെ കാര്യമായ ഗുണമുണ്ടാകുന്നത്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍