UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിലാഷ് ടോമിയുമായി ദൃശ്യ ആശയവിനിമയം നടത്തി ഇന്ത്യന്‍ നേവി/ ചിത്രങ്ങള്‍

നാല് അഞ്ച് കി.മീ താഴ്ച്ചയുള്ള പ്രദേശത്തെ തിരമാലകള്‍ പത്ത് മുതല്‍ 12 വരെ ഉയരത്തിലാണ്.

ഇന്ത്യന്‍ സമുദ്രത്തില്‍ ഒറ്റപ്പെട്ട് അപകടത്തിലായ മലയാളി നാവികന്‍ അഭിലാഷ് ടോമിയുമായി ഇന്ത്യന്‍ നേവിക്ക് ദൃശ്യ ആശയവിനിമയം നടത്താന്‍ സാധിച്ചു. ഇന്ത്യന്‍ നേവിയുടെ P8i എയര്‍ ക്രാഫ്റ്റ് ഇന്ന് വെളുപ്പിനെ പൊളിഞ്ഞ പായ്കപ്പലില്‍ നിന്ന് അഭിലാഷ് ടോമിയുമായി ദൃശ്യ ആശയവിനിമയം നടത്തി. അതിന് ശേഷം എയര്‍ ക്രാഫ്റ്റ് മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസില്‍ തിരിച്ചെത്തി.

എയര്‍ ക്രാഫ്റ്റുമായുള്ള ദൃശ്യ ആശയവിനിമയത്തില്‍ നിന്ന് മനസ്സിലാവുന്നത്, അഭിലാഷിന്റെ തുരിയ എന്ന പായ് കപ്പല്‍ പൊളിഞ്ഞ് ഒരു വശത്തേക്ക് തൂങ്ങി കിടക്കുന്നുവെന്നാണ്. നാല് അഞ്ച് കി.മീ താഴ്ച്ചയുള്ള പ്രദേശത്തെ തിരമാലകള്‍ പത്ത് മുതല്‍ 12 വരെ ഉയരത്തിലാണ്. മോശം കലാവസ്ഥയും കനത്ത മഴയിലുമാണ് പ്രദേശം.

സാഹചര്യം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ന്യൂഡല്‍ഹിയിലെ നേവല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിനൊപ്പം ഒസ്‌ട്രേലിയയിലെ സെന്‍ട്രല്‍ മെല്‍ബണും രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളികളാണ്. ഓസ്‌ട്രേലിയന്‍ നേവിയുടെ എച്ച് എം എ എസ് കപ്പല്‍ അഭിലാഷ് കിടക്കുന്ന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

സോളോ സൈലിംഗില്‍ (ഒറ്റക്കുള്ള സമുദ്ര സഞ്ചാരം) പ്രശസ്തനായ, നേവി കമാന്‍ഡര്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പൂര്‍ണമായും പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിച്ച് ഒറ്റക്ക് വഞ്ചിയില്‍ ലോകം ചുറ്റുന്നതാണ് മത്സരം.

ഇന്ത്യന്‍ സമുദ്രത്തില്‍ കുടുങ്ങിയ നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കാന്‍ രണ്ട് യുദ്ധ കപ്പലുകളും ഒരു വിമാനവും

ഏറ്റവും അടുത്തുള്ള കപ്പലുകള്‍ പോലും എത്തിച്ചേരാന്‍ അഞ്ച് ദിവസമെടുക്കുന്ന മേഖലയിലാണ് നിലവില്‍ അഭിലാഷ് ടോമിയുടെ സെയ്ലിംഗ് ബോട്ടുള്ളത്. കന്യാകുമാരിയില്‍ നിന്ന് 2700 നോട്ടിക്കല്‍ മൈലും ഓസ്ട്രലിയയിലെ പെര്‍ത്തില്‍ നിന്ന് 1900 നോട്ടിക്കല്‍ മൈലും അകലെയാണ് നിലവില്‍ അഭിലാഷ് ടോമി എന്നാണ് വിവരം.

ചിത്രങ്ങള്‍ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍