UPDATES

കടല്‍ കൊലപാതകം: വിചാരണ നടത്താന്‍ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്ന് യുഎന്‍ ട്രൈബ്യൂണല്‍

അഴിമുഖം പ്രതിനിധി

കടല്‍ കൊലപാതക കേസില്‍ ഇറ്റലിയുടെ വാദങ്ങളെ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ തള്ളി. നാവികരുടെ വിചാരണ ഇന്ത്യയില്‍ നടത്താന്‍ അധികാരമുണ്ടെന്ന് ട്രൈബ്യൂണ്‍ അവകാശപ്പെട്ടു. ഇറ്റലിയുടേയും നാവികരുടേയും ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സംഭവം നടന്നതിനാല്‍ ഇന്ത്യ നിയമനടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ല. ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ ഇന്ത്യയില്‍ നടക്കുന്ന നിയമനടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. സെപ്തംബര്‍ 24-ന് മുന്‍പ് ഇരുരാജ്യങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍