UPDATES

എഡിറ്റര്‍

ബോറന്‍ ക്ലാസുകള്‍: ഓക്‌സ്‌ഫോഡ് സര്‍വകലാശാലയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കേസ്

Avatar

അഴിമുഖം പ്രതിനിധി

അറുബോറന്‍ ക്ലാസുകളെന്ന് ആരോപിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഓക്‌സ്‌ഫോഡ് സര്‍വകലാശാലയ്‌ക്കെതിരെ കേസ് കൊടുത്തു. ഇന്ത്യന്‍ വംശജനും ബ്രസന്‍സ് കോളേജിലെ മുന്‍ ചരിത്ര വിദ്യാര്‍ത്ഥിയുമായ ഫെയ്‌സ് സിദ്ദിഖിയാണ് അദ്ധ്യാപനത്തില്‍ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് ലണ്ടന്‍ ഹൈക്കോടതിയെ സമീപിച്ചത്. സെക്കന്‌റ് ക്ലാസ് ഡിഗ്രി മാത്രമാണ് ഇത് കാരണം തനിക്ക് കിട്ടിയതെന്നും തന്‌റെ അഭിഭാഷകവൃത്തിയേയും ഇത് ബാധിച്ചിട്ടുണ്ടെന്നും ഫെയ്‌സ് സിദ്ദിഖി ആരോപിച്ചു.     

ആധുനിക ചരിത്രമാണ് ഫെയ്‌സ് സിദ്ദിഖി പഠിച്ചിരുന്നത്. 1999 – 2000 കാലത്ത് ഏഷ്യാ ചരിത്രം പഠിപ്പിച്ചിരുന്ന ഏഴ് അദ്ധ്യാപകരുടെ കൂട്ടഅവധിയാണ് പ്രശ്‌നങ്ങളുടെ കാരണങ്ങളിലൊന്നെന്ന് സിദ്ദിഖിയുടെ അഭിഭാഷകന്‍ റോജര്‍ മല്യൂ പറയുന്നത്. തനിക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ വലിയൊരു അഭിഭാഷകനായി പേരെടുക്കാമായിരുന്നുവെന്ന് ഫെയ്‌സ് അഭിപ്രായപ്പെടുന്നു. ഇന്ത്യാചരിത്രം പഠിപ്പിക്കുന്ന അദ്ധ്യാപകരെ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡേവിഡ് വാഷ്ബ്രൂക്ക് അടക്കുള്ളവരുടേത് അറുബോറന്‍ ക്ലാസുകളാണെന്ന് ഫെയ്‌സ് സിദ്ദിഖി അഭിപ്രായപ്പെടുന്നു. കടുത്ത വിഷാദരോഗം അനുഭവിക്കുന്നയാളാണ് ഫെയ്‌സ് സിദ്ദിഖി. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയാണ് തന്‌റെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഫെയ്‌സ് കരുതുന്നത്. അതേസമയം സിദ്ദിഖിയുടെ ആവശ്യം അര്‍ത്ഥശൂന്യമാണെന്നും സിദ്ദിഖി പഠനം നിര്‍ത്തിയിട്ട് കാലം കുറേ ആയെന്നും ഓക്‌സ്‌ഫോഡ് സര്‍വകലാശാല ചൂണ്ടിക്കാട്ടി.

വായനയ്ക്ക്: https://goo.gl/87Brt7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍