UPDATES

വിദേശം

ഐറിഷ് പ്രധാനമന്ത്രിയാകാന്‍ ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗിയും

ലിയോയുടെ പിതാവ് മുംബൈ സ്വദേശിയും മാതാവ് അയര്‍ലന്‍ഡുകാരിയുമാണ്

ഇന്ത്യന്‍ വംശജനായ ഡോക്ടറും അയര്‍ലന്‍ഡിലെ ആദ്യ സ്വവര്‍ഗാനുരാഗി മന്ത്രിയെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വ്യക്തിയുമായ ലിയോ വരദ്കര്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ലിയോ വരദ്കര്‍ ആണ്.

ലിയോയുടെ പിതാവ് മുംബൈ സ്വദേശിയും മാതാവ് അയര്‍ലന്‍ഡുകാരിയുമാണ്. എതിര്‍സ്ഥാനാര്‍ത്ഥികളേക്കാള്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന 38കാരനായ ലിയോ പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയാകും. നിലവില്‍ രാജ്യത്തിന്റെ വികസന മന്ത്രിയാണ് ഇദ്ദേഹം. ക്യാബിനറ്റിലെ മുതിര്‍ന്ന അംഗങ്ങളുടെയും പാര്‍ലമെന്റിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും പരസ്യപിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നിലവിലെ പ്രധാനമന്ത്രി എന്‍ഡ കെന്നി തന്റെ രാജിപ്രഖ്യാപിച്ചതോടെയാണ് ലിയോ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇവരുടെ ഫൈന്‍ ജീല്‍ പാര്‍ട്ടിയില്‍ നിന്നും രണ്ട് പ്രമുഖരാണ് പ്രധാനമന്ത്രി സ്ഥാനം നോട്ടമിട്ടിരിക്കുന്നത്. നിലവിലെ ഹൗസിംഗ് മന്ത്രിയായ സിമണ്‍ കോവണീയില്‍ നിന്നാണ് ലിയോ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. തനിക്ക് ലഭിക്കുന്ന പിന്തുണയില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ലിയോ വിജയ പ്രതീക്ഷയും പങ്കുവച്ചു.

ജൂണ്‍ രണ്ടിനാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍