UPDATES

വിദേശം

സ്വവര്‍ഗാനുരാഗിയായ ഇന്ത്യന്‍ വംശജന്‍ ലിയോ അയര്‍ലണ്ട് പ്രധാനമന്ത്രിയാകും

കത്തോലിക്കസഭ വിശ്വാസികള്‍ക്ക് മേധാവിത്വമുള്ള രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയാകും ലിയോ

ഇന്ത്യന്‍ വംശജനും പ്രഖ്യാപിത സ്വവര്‍ഗ്ഗാനുരാഗിയുമായ ലിയോ വരാദ്കര്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള പ്രധാനമന്ത്രി എന്‍ഡ കെന്നിക്ക് പകരമാണ് ഭരണകക്ഷിയായ ഫിനെ ഗാലെ 38 കാരനായ ലിയോയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ സിമോണ്‍ കോവെനെയേ മറികടന്നാണ് ലിയോ രാജ്യത്തിന്റെ മുഖ്യപദവിയിലേക്ക് എത്തുന്നത്. ലിയോയുടെ പിതാവ് മുംബൈ സ്വദേശിയും മാതാവ് അയര്‍ലന്‍ഡുകാരിയുമാണ്.

മധ്യവലത് പാര്‍ട്ടിയായ ഫിനെ ഗാലെ തുടര്‍ച്ചയായി മൂന്നാം വട്ടവും പൊതുതിരഞ്ഞെടുപ്പുകളില്‍ ജയിക്കും എന്ന പ്രതീക്ഷയാണുള്ളത്. ഇതിന് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ലിയോ കൂടുതല്‍ പ്രയോജനം ചെയ്യും എന്നതാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ജൂണ്‍ 13ന് ചേരുന്ന പാര്‍ലമെന്റ് യോഗത്തില്‍ ലിയോയുടെ നാമനിര്‍ദ്ദേശം അംഗീകരിക്കപ്പെടും. അങ്ങനെ സംഭവിക്കുന്ന പക്ഷം കത്തോലിക്ക വിശ്വാസികള്‍ക്ക് മേധാവിത്വമുള്ള രാജ്യത്തില്‍ നിര്‍ണ്ണായക പദവിയിലെത്തുന്ന ആദ്യത്തെ സ്വര്‍ഗ്ഗാനുരാഗിയും വിദേശിയുമായി വരദ്കര്‍ മാറും. അയര്‍ലണ്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മാറ്റങ്ങളുടെ ഫലമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് വേണം കണക്ക് കൂട്ടാന്‍. സ്വവര്‍ഗ്ഗാനുരാഗത്തിന് അനുകൂലമായി 1993ല്‍ നിയമം നിര്‍ദ്ദേശിക്കപ്പെടുകയും പിന്നീട് 2015ല്‍ നടപ്പിലാക്കുകയും ചെയ്ത രാജ്യമാണ് അയര്‍ലന്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍