UPDATES

പ്രവാസം

ഇന്ത്യൻ എംബസി തിരിഞ്ഞുനോക്കുന്നില്ല; സൗദിയിൽ മാത്രം അനാഥമായി കിടക്കുന്നത് 180 മൃതദേഹങ്ങൾ

ഒരു മൃതദേഹത്തിന് ഒരു കിലോ തൂക്കത്തിന് എയര്‍ ഇന്ത്യയ്ക്ക് അടയ്ക്കേണ്ടത് ഏകദേശം 360 രൂപയാണ്

ഇന്ത്യന്‍ എംബസിയുടെ അനാസ്ഥ കാരണം സൗദിയില്‍ മാത്രം അനാഥമായി കിടക്കുന്നത് 180 പ്രവാസികളുടെ മൃതദേഹങ്ങളാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളലും ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ അനാഥമായി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവിടെ നിന്നുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. മൃതദേഹങ്ങളാണ് ആരും ഏറ്റെടുക്കാനില്ലാത്തതും ഇന്ത്യന്‍ എംബസിയില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതുമാണ് മൃതദേഹങ്ങള്‍ അനാഥമായി കിടക്കുന്നതിന് പ്രധാന കാരണം.

Read: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് തൂക്കി വില ഇട്ട്; കോഴിക്കോടിന് കിലോക്ക്-16 ദിര്‍ഹം, കൊച്ചിക്ക്-17, തിരുവനന്തപുരം-18

ഇന്ത്യയിലേക്ക് ഒരു മൃതദേഹം കൊണ്ടുവരുന്നതിന് തൂക്കം നോക്കിയാണ് ചെലവ് നിശ്ചയിക്കുന്നത്. ഒരു മൃതദേഹത്തിന് ഒരു കിലോ തൂക്കത്തിന് എയര്‍ ഇന്ത്യയ്ക്ക് അടയ്ക്കേണ്ടത് ഏകദേശം 360 (180 ദിര്‍ഹം) രൂപയാണ്. ഇത് അടയ്ക്കാന്‍ ഇന്ത്യന്‍ എംബസി തയാറാക്കാത്തതാണ് പല മൃതദേഹങ്ങളും അനാഥമാകുന്നത്. സൗദി സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തികരിക്കുമെങ്കിലും ഇന്ത്യന്‍ എംബസിയുടെ അനാസ്ഥയാണ് ഈ സ്ഥിതിയുണ്ടാക്കിയിരിക്കുന്നതെന്നാണ് പ്രവാസികളുടെ ആരോപണം.

ഏകദേശം മൂന്നുകോടി ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. സൗദിയെ കൂടാതെ ദുബായ്, ഖത്തര്‍, കുെവെത്ത് തുടങ്ങിയ രാജ്യങ്ങളിലും അനാഥ മൃതദേഹങ്ങള്‍ കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള എബാം ചെയ്ത മൃതദേഹങ്ങള്‍ ഇങ്ങനെ കിടപ്പുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്. ആന്തരികാവയവങ്ങള്‍ നീക്കം ചെയ്ത് എംബാം ചെയ്ത് പ്രത്യേകമായി സൂക്ഷിക്കുന്ന മൃതശരീരം വര്‍ഷങ്ങളോളം അഴുകാതെയിരിക്കും.

Read: മണല്‍പരപ്പില്‍ മരിച്ചവര്‍ക്കുവേണ്ടി ജീവിക്കുന്നൊരാള്‍; അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം

ബിഹാര്‍, ആന്ധ്രപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പ്രവാസികളുടെ മൃതദേഹങ്ങളാണ് അനാഥമായി കിടക്കുന്നതില്‍ ഏറെയും. മുമ്പ കേരളത്തിലെ പ്രവാസികളുടെ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളി സംഘടനകളുടെ സജീവമായ ഇടപെടലുകള്‍ കൊണ്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ള പ്രവാസികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നുകോടി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ ഇവര്‍ എവിടെ ജോലി ചെയ്യുന്നുവെന്നും മറ്റുമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ല. വിദേശ രാജ്യങ്ങളിലുള്ളവരുടെ കണക്കുകളും മറ്റും വിവരങ്ങളുമടങ്ങുന്ന ഡേറ്റ ബാങ്ക് രൂപീകരിക്കാന്‍ പ്രവാസിസംഘടനകളും നേതാക്കളും പലതവണ ശ്രമിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കാത്തതിനാല്‍ ആ പദ്ധതി നടന്നിട്ടില്ല.

Read: ഗല്‍ഫില്‍ നിന്നു തിരിച്ചെത്തുന്ന ശവമഞ്ചങ്ങള്‍

കഴിഞ്ഞ ഡിസംബറില്‍ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകള്‍ ഷാഹിദ കമല്‍ എന്ന പ്രവാസി കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് തൂക്കി വില ഇട്ടാണെന്നും മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം തൂക്കി നോക്കി കോഴിക്കോടിലെക്കുള്ളത് കിലോക്ക്-16 ദിര്‍ഹം, കൊച്ചിക്ക്-17, തിരുവനന്തപുരം 18 എന്നിങ്ങനെയാണെന്നുമാണ് ഷാഹിദ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍